(യൂനുസ്) 10 : 49
قُلْ لَا أَمْلِكُ لِنَفْسِي ضَرًّا وَلَا نَفْعًا إِلَّا مَا شَاءَ اللَّهُ ۗ لِكُلِّ أُمَّةٍ أَجَلٌ ۚ إِذَا جَاءَ أَجَلُهُمْ فَلَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ

നീ പറയുക: എനിക്ക് എന്‍റെ സ്വന്തം കാര്യത്തില്‍ ഒരു ഉപദ്രവമോ ഉപകാരമോ വരുത്താന്‍ അധികാരമില്ല -അല്ലാഹു ഉദ്ദേശിച്ചതല്ലാതെ, എല്ലാഓരോ സമുദായത്തിനും ഒരു അവധിയുണ്ട്, അവരുടെ അവധി എത്തിക്കഴിഞ്ഞാല്‍ അപ്പോള്‍ അവരെ ഒരുനിമിഷം മുന്തിക്കുകയോ പിന്തിക്കുകയോ ഇല്ല.

4: 118 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ നാഥന്‍ പിശാചിന് 'നിശ്ചയം മനുഷ്യരെക്കൊണ്ടും ജിന്നുകളെക്കൊണ്ടും മുഴുവനും നാം നരകക്കുണ്ഠം കുത്തിനിറക്കുകതന്നെ ചെയ്യും' എന്ന വാക്ക് കൊടുത്തിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. ആയിരത്തില്‍ ഒന്നായ വിശ്വാസി നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിനെ സത്യപ്പെടുത്തിക്കൊണ്ട് സിജ്ജീന്‍ പട്ടികയിലുള്ള തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. ഇന്ന് ആരാണോ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ചത്, അവന്‍ 2: 256 പ്രകാരം നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് സംഘം ചേര്‍ന്നുള്ള നമസ്കാരമോ പ്രാര്‍ത്ഥനയോ ഇല്ല. അപ്പോള്‍ ഒറ്റപ്പെട്ട വിശ്വാ സി 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയു മാണ് പിന്‍പറ്റേണ്ടത്. 2: 119; 10: 108; 17: 13-15 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്മാര്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് നിയോഗിക്കപ്പെട്ടിട്ടുള്ളത് വിശ്വാസികള്‍ക്ക് ശുഭവാര്‍ത്തയായും ഫുജ്ജാറുകളായ കാഫിറുകള്‍ക്ക് മുന്നറിയിപ്പായുമാണ്. 6: 158 ല്‍ വിവരിച്ച പ്രകാരം അന്ത്യനാളിന്‍റെ 10 അടയാളങ്ങളില്‍ ഒന്ന് പ്രത്യക്ഷപ്പെട്ടാല്‍ പശ്ചാത്താപത്തിന്‍റെ വാതിലുകള്‍ അടക്കപ്പെടുന്നതിനാല്‍ ഒരു ആത്മാവിനും അതിന്‍റെ വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല. 6: 1-2; 7: 127, 188; 76: 3 വിശദീകരണം നോക്കുക. 

ആയത്തിന്റെ വരികൾ പകർത്തി!