( യൂനുസ് ) 10 : 52

ثُمَّ قِيلَ لِلَّذِينَ ظَلَمُوا ذُوقُوا عَذَابَ الْخُلْدِ هَلْ تُجْزَوْنَ إِلَّا بِمَا كُنْتُمْ تَكْسِبُونَ

പിന്നെ ഇത്തരം അക്രമികളായവരോട് ശാശ്വതമായ ശിക്ഷ രുചിച്ചുകൊള്ളുക എന്ന് പറയപ്പെടുന്നതുമാണ്, നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?

ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളും പ്രജ്ഞയറ്റ അവരുടെ അനുയായികളുമാണ് 7: 40; 10: 17; 26: 99; 32: 12, 22; ; 83: 29 തുടങ്ങി 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാര്‍. 2: 168-169 ല്‍ വിവരിച്ച പ്രകാരം അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 39: 53-55 വായിക്കുന്ന അവര്‍ വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. അപ്പോള്‍ അവരില്‍ നിന്നുള്ള ഏതൊരാളുടെയും മര ണസമയത്ത് നാഥന്‍ "നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു" എന്ന് പറയുന്നതാണ് എന്ന് 39: 59 ല്‍ പറഞ്ഞിട്ടുണ്ട്. മരണം ആസന്നമാകുന്നതുവരെ തിന്മകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫുജ്ജാറുകളായ കാഫിറുകള്‍ക്ക് പ്രായശ്ചിത്തമില്ല. അവര്‍ മരണസമയത്ത് "നിശ്ചയം ഞാന്‍ ഇപ്പോള്‍ പശ്ചാത്തപിച്ചിരിക്കുന്നു" എന്ന് പറയുന്നതാണ് എന്ന് 4: 17-18 ല്‍ പറഞ്ഞിട്ടുണ്ട്.

2: 186 ല്‍ വിവരിച്ച പ്രകാരം പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാനും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടാനും അദ്ദിക്ര്‍ പിന്‍പറ്റുകയും മൊത്തം ഗ്രന്ഥം സമര്‍പ്പിക്കുന്ന വിധം നാഥനില്‍ വിശ്വസിക്കുകയും വേണം. 35: 32 ല്‍ പറഞ്ഞ പ്രകാരം സര്‍വലോകര്‍ക്കുമുള്ള അ ദ്ദിക്ര്‍ അനന്തരമെടുത്തിട്ടുള്ളത് പ്രവാചകന്‍റെ ജനതയാണ്. എന്നാല്‍ ആത്മാവിനോട് അക്രമം കാണിച്ച അവരിലെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് 2: 286; 9: 80-82 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠമാണ് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്. 9: 53-55, 84-85 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളായ കപടവിശ്വാസികളില്‍ നിന്ന് കര്‍മങ്ങള്‍ ഒന്നും തന്നെ സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, അവര്‍ തെമ്മാടികളായി മരണപ്പെട്ടതിനാല്‍ ഗ്രന്ഥത്തെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിക്ക് അവര്‍ക്കുവേണ്ടി പൊറുക്കലിനെ തേടല്‍ പോലും അനുവദനീയമല്ല.

'അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ അവര്‍ക്ക് പ്രതിഫലം കൊടുക്കാനാകുമോ' എന്ന് ചോദിച്ചുകൊണ്ടാണ് 34: 33 അവസാനിക്കുന്നത് എങ്കില്‍, 36: 54 അവസാനിക്കുന്നത് 'നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ പ്രതിഫലം ന ല്‍കപ്പെടുന്നവരുമല്ല' എന്ന് പറഞ്ഞുകൊണ്ടും, 83: 36 അവസാനിക്കുന്നത് 'കുഫ്ഫാറുകള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുമോ' എന്ന് ചോദിച്ചുകൊണ്ടുമാണ്. 17: 13-14 ല്‍ വിവരിച്ച പ്രകാരം ഇത്തരം ഭ്രാന്തന്മാര്‍ക്ക് വിധിദിവസം അവരുടെ കര്‍മരേഖ നല്‍കപ്പെട്ട് അവര്‍ അത് വായിക്കുമ്പോള്‍ "ഓ ഞങ്ങളുടെ നാശം! ഇത് എന്തൊരു ഗ്രന്ഥമാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ ഇതില്‍ രേഖപ്പെടുത്താതെ വിട്ടുപോയിട്ടില്ലല്ലോ" എന്ന് വിലപിക്കുമെന്നും, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം അതില്‍ കൊത്തിവെച്ചതായി അവര്‍ കാണുമെന്നും, നിന്‍റെ നാഥന്‍ ആരോടും അല്‍പം പോലും അനീതി കാണിക്കുന്നവനല്ല എന്നും 18: 49 ല്‍ പറഞ്ഞിട്ടുണ്ട്. 2: 254; 3: 182; 7: 178-179 വിശദീകരണം നോക്കുക.