( യൂനുസ് ) 10 : 65

وَلَا يَحْزُنْكَ قَوْلُهُمْ ۘ إِنَّ الْعِزَّةَ لِلَّهِ جَمِيعًا ۚ هُوَ السَّمِيعُ الْعَلِيمُ

അവരുടെ വാക്കുകള്‍ നിന്നെ ദുഃഖിപ്പിക്കേണ്ടതുമില്ല, നിശ്ചയം പ്രതാപം മു ഴുവനും അല്ലാഹുവിനാകുന്നു, അവന്‍ എല്ലാംകേള്‍ക്കുന്ന സര്‍വ്വജ്ഞാനിയാകുന്നു.

36: 76 ല്‍, അപ്പോള്‍ അവരുടെ വാക്കുകള്‍ നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല, നിശ്ചയം അവര്‍ രഹസ്യമാക്കുന്ന ഒന്നും പരസ്യമാക്കുന്ന ഒന്നും നാം അറിയുന്നവന്‍ തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. 39: 36-37 ല്‍, അല്ലാഹു മാത്രം പോരെയോ അവന്‍റെ അടിമക്ക്, അ വര്‍ അവനെ കൂടാതെയുള്ളവരെക്കൊണ്ട് നിന്നെ ഭയപ്പെടുത്തുന്നുവല്ലോ, ആരെയാണോ അല്ലാഹു വഴികേടിലാക്കിയത്, അപ്പോള്‍ അവനെ സന്‍മാര്‍ഗത്തിലാക്കുന്ന ആരുമില്ല, ആരെയാണോ അല്ലാഹു സന്‍മാര്‍ഗത്തിലാക്കിയത്, അപ്പോള്‍ അവനെ വഴികേടിലാക്കുന്ന ഒരാളുമില്ല, അല്ലാഹു അജയ്യനായ പ്രതികാരം ചെയ്യുന്നവന്‍ തന്നെയല്ലെയോ എന്ന് ചോദിച്ചിട്ടുണ്ട്. 63: 8 ല്‍, അല്ലാഹുവിനും അവന്‍റെ പ്രവാചകനും വിശ്വാസികള്‍ ക്കുമാണ് പ്രതാപമുള്ളത്, പക്ഷേ കപടവിശ്വാസികള്‍ അത് അറിയുന്നവരല്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സൂക്തങ്ങളിലൂടെ അദ്ദിക്റിനെ തള്ളിപ്പറയുന്ന തെമ്മാടികളായ കാഫിറുകളുടെ ആരോപണങ്ങളെത്തൊട്ടും വിമര്‍ശനങ്ങളെത്തൊട്ടുമെല്ലാം അല്ലാഹു പ്രവാചകനെയും വിശ്വാസികളെയും സമാധാനിപ്പിക്കുകയാണ്. അല്ലാഹുവും പ്രവാചക നും വിശ്വാസികളും അടങ്ങിയതാണ് അല്ലാഹുവിന്‍റെ സംഘമെന്നും ഇഹത്തിലും പ രത്തിലും അവര്‍ തന്നെയാണ് അതിജയിക്കുക എന്നും 5: 56 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതും പിശാചിന്‍റെ സംഘത്തി ല്‍ പെട്ടവരാണ്. 16: 99 ല്‍, തങ്ങളുടെ നാഥനില്‍ ഭരമേല്‍പിച്ച വിശ്വാസികളുടെ മേല്‍ പിശാചിന് യാതൊരു സ്വാധീനവുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. പ്രതാപവാനും മുഹൈമിനുമായ അല്ലാഹുവിനെ മുറുകെപ്പിടിച്ചാല്‍ അവന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101; 4: 175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് മിഥ്യയൊന്നും കലരാത്ത ത്രികാലജ്ഞാനിയില്‍ നിന്നുള്ള അജയ്യമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ മുഹൈമിനായ അതിനെ മുറുകെപ്പിടിച്ചാല്‍ പ്രപഞ്ചനാഥനെ മുറുകെപ്പിടിച്ചവനായി. അത്തരക്കാരാണ് 3: 79 ല്‍ പറഞ്ഞതുപോലെ പ്രപഞ്ചനാഥന്‍റെ പ്രൗഡരായ അടിമകള്‍. എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കാനുള്ള മുഹൈമിനായ ഗ്രന്ഥത്തെ ആണായിരിക്കട്ടെ പെണ്ണായിരിക്ക ട്ടെ ആരാണോ മുറുകെപ്പിടിച്ചത്, അവര്‍ക്ക് ഭയപ്പെടാനോ അവരുടെ മേല്‍ ദുഃഖിക്കാ നോ ഇടവരികയില്ല. എന്നാല്‍ നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂടാനുള്ള കപടവിശ്വാസികള്‍ കാഫിറുകളുടെ അടുത്താണ് പ്രതാപം തേടുക എന്ന് 4: 138-140 ല്‍ പറഞ്ഞിട്ടുണ്ട്.

1: 7; 9: 67-68; 48: 6 തുടങ്ങിയ സൂക്തങ്ങളില്‍ വിവരിച്ച അല്ലാഹുവിന്‍റെ കോപത്തി നും ശാപത്തിനും വിധേയരായ കപടവിശ്വാസികള്‍ അവരെ അന്ധമായി അനുകരിക്കു ന്ന അനുയായികളെ നരകക്കുണ്ഠത്തിലേക്കാണ് നയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ ആകാശഭൂമികളെയും സര്‍വവസ്തുക്കളെയും ആറ് നാളുകളിലായി സൃഷ്ടിച്ച പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആ രും തന്നെയില്ല എന്ന് മനുഷ്യരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്താന്‍ കല്‍പിക്കപ്പെട്ടവരാണെന്ന് 32: 4 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ അപ്രകാരം ചെയ്യുന്നില്ല. 2: 62; 6: 89-90; 8: 22, 55 വിശദീകരണം നോക്കുക.