( യൂനുസ് ) 10 : 64

لَهُمُ الْبُشْرَىٰ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۚ لَا تَبْدِيلَ لِكَلِمَاتِ اللَّهِ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ

അവര്‍ക്ക് ഇഹത്തിലും പരത്തിലും ശുഭവാര്‍ത്തയുണ്ട്, അല്ലാഹുവിന്‍റെ വച നങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല, അത് മാത്രമാണ് മഹത്തായ വിജയം!

2: 256; 3: 101; 4: 174-175 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ആരാണോ അ ദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായി. ഗ്രന്ഥം വായിക്കുന്ന ജനതയില്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വി ശ്വാസി മാത്രമേ വിജയം വരിക്കുകയുള്ളൂ. 39: 33 ല്‍, ആര്‍ക്കാണോ സിദ്ഖ്-അദ്ദിക്ര്‍-വ ന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തേണ്ട വിധം സത്യപ്പെടുത്തുകയും ചെയ്തത്, അക്കൂട്ടര്‍ തന്നെയാണ് സൂക്ഷ്മതയുള്ളവര്‍ എന്നും; 39: 34 ല്‍, അവര്‍ക്ക് തങ്ങളുടെ നാ ഥന്‍റെ പക്കല്‍ അവര്‍ ഉദ്ദേശിക്കുന്നതെല്ലാമുണ്ട്, അപ്രകാരമാണ് നാം ഹുസ്നാ എന്ന ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുക എന്നും; 39: 35 ല്‍, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും ദുഷിച്ച പ്ര വൃത്തികള്‍ അവരെത്തൊട്ട് അല്ലാഹു മായ്ച്ചുകളയുന്നതിനും അവര്‍ പ്രവര്‍ത്തിച്ചുകൊ ണ്ടിരുന്ന ഏറ്റവും നല്ല പ്രവൃത്തി നോക്കി അവര്‍ക്ക് അവരുടെ പ്രതിഫലം കൊടുക്കുന്നതിനും വേണ്ടിയുമാണ് അത് എന്നും പറഞ്ഞിട്ടുണ്ട്.

ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, സല്‍ക്കര്‍മം ചെയ്യുകയും അവന്‍ ഒരു വിശ്വാസിയുമാണെങ്കില്‍ അവനെ ഒരു പരിശുദ്ധമായ ജീവിതം ഇവിടെ നയിപ്പിക്കുന്നതാണ്. അവര്‍ ഇവിടെ പ്രവര്‍ത്തിച്ച ഏറ്റവും നല്ല പ്രവൃത്തി നോക്കി വിധിദിവസം അവര്‍ക്ക് പ്ര തിഫലം നല്‍കപ്പെടുന്നതുമാണ്. 2: 157 ല്‍ വിവരിച്ച പ്രകാരം ഒറ്റപ്പെട്ട വിശ്വാസി അ ദ്ദിക്ര്‍ ലോകര്‍ക്ക് പ്രചരിപ്പിച്ചുകൊണ്ട് നാഥനെ സഹായിക്കുന്നതാണ്, അപ്പോള്‍ നാഥന്‍ അവനെയും സഹായിക്കുന്നതാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം അദ്ദിക്റിനെ തള്ളിപ്പറഞ്ഞവരും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികളുമായതിനാല്‍ 8: 22; 25: 33-34 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏ റ്റവും വഴിപിഴച്ചവരാണ്. 9: 31, 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവരില്‍ നിന്നു ള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തിലെ 7 വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെച്ചിട്ടുണ്ട്. 2: 62; 5: 69 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവര്‍ നാഥന്‍റെ ഏകത്വത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയാണെങ്കില്‍ അവരുടെ പ്രതിഫലം അവരുടെ നാഥന്‍റെ പക്കലുണ്ട്, അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല.

നാഥന്‍റെ വചനത്തില്‍ മാറ്റമില്ല എന്നതിന്‍റെ വിവക്ഷ നിഷ്പക്ഷവാനായ നാഥന്‍ ആരുടെയും വിധി മാറ്റുകയില്ല, മറിച്ച് നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അവരവര്‍ തന്നെ അവരവരുടെ വിധി മാറ്റേണ്ടതാണ്. അപ്പോള്‍ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ 6: 104 ല്‍ പറഞ്ഞ ഉള്‍ക്കാഴ്ചാദായകവും 10: 108 ല്‍ പറഞ്ഞ സത്യവും 17: 15 ല്‍ പറഞ്ഞ സന്മാര്‍ഗവുമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിച്ചത്, അതിന്‍റെ ഗുണം അവനുതന്നെയാണ്. ആരാണോ അതിനെ കളവാക്കിയത്, അതിന്‍റെ ദോഷവും ആ ആത്മാവിന് തന്നെയാണ്, പ്രവാചകനോ വിശ്വാസിയോ ആരുടെയും സൂക്ഷിപ്പുകാരനോ കൈകാര്യകര്‍ത്താവോ അല്ല. എന്നാല്‍ തെമ്മാടികളായ കപടവിശ്വാസികളും വഴിപിഴച്ചുപോയ അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നരകക്കുണ്ഠത്തിലേക്കുള്ള അവരുടെ വിധി സ്വര്‍ഗത്തിലേക്കുള്ളതാക്കി മാറ്റുകയില്ല.