( യൂനുസ് ) 10 : 67

هُوَ الَّذِي جَعَلَ لَكُمُ اللَّيْلَ لِتَسْكُنُوا فِيهِ وَالنَّهَارَ مُبْصِرًا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَسْمَعُونَ

അവന്‍ തന്നെയാണ് നിങ്ങള്‍ക്ക് രാത്രിയെ-നിങ്ങള്‍ അതില്‍ ശാന്തിനേടുന്ന തിനുവേണ്ടി സംവിധാനിച്ചിട്ടുള്ളത്, പകലിനെ അവന്‍ ഉള്‍ക്കാഴ്ചാദായകമാ ക്കുകയും ചെയ്തിരിക്കുന്നു, നിശ്ചയം അതില്‍ ശ്രദ്ധിച്ച് കേള്‍ക്കുന്ന ജനതക്ക് പാഠങ്ങള്‍ തന്നെയുണ്ട്.

3: 190-191 ല്‍, നിശ്ചയം ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാവും പകലും മാറിവരുന്നതിലും ബുദ്ധിമാന്‍മാര്‍ക്ക് ധാരാളം പാഠങ്ങള്‍ തന്നെയുണ്ട്. തങ്ങളു ടെ നിര്‍ത്തങ്ങളിലും ഇരുത്തങ്ങളിലും പാര്‍ശ്വങ്ങളിലും അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്നവരും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെക്കുറിച്ച് ആലോചി ച്ച് പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കുന്നവരുമാണ് അവര്‍, ഞങ്ങളുടെ നാഥാ! ഇതൊന്നും നീ മിഥ്യയായി സൃഷ്ടിച്ചതല്ല, നീ പരിശുദ്ധനാണ്, അപ്പോള്‍ ഞങ്ങളെ നീ നരകശിക്ഷയെത്തൊട്ട് കാത്തുരക്ഷിക്കേണമേ എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുന്നവരുമാണ് അവര്‍ എന്ന് പറഞ്ഞിട്ടുണ്ട്. 45: 22 ല്‍, ആകാശങ്ങളെയും ഭൂമിയെയും അല്ലാഹു സൃ ഷ് ടിച്ചിട്ടുള്ളത് ലക്ഷ്യത്തോടുകൂടിയാണ്-എല്ലാ ഓരോ ആത്മാവിനും അവള്‍ സമ്പാദിച്ചതിന് പ്രതിഫലം നല്‍കപ്പെടുന്നതിനുവേണ്ടിയും, അവര്‍ അനീതി കാണിക്കപ്പെടുന്നവരാവു കയുമില്ല എന്നും പറഞ്ഞിട്ടുണ്ട്. 18: 100-101 ല്‍, അന്നേദിനം കാഫിറുകള്‍ക്ക് നരകക്കുണ് ഠം നാം ഒരു പ്രദര്‍ശിപ്പിക്കല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതാണ്; ഐഹികലോകത്ത് ദിക്രീ എന്ന ഗ്രന്ഥത്തെത്തൊട്ട് കണ്ണുകളിന്മേല്‍ ഒരു മൂടിയുണ്ടായിരുന്നവരും അത് കേ ള്‍ക്കാന്‍ കഴിയാത്തവരുമായിരുന്നു അവര്‍ എന്ന് പറഞ്ഞിട്ടുണ്ട്. 2: 18 ല്‍, ഇത്തരം കാഫിറുകളെക്കുറിച്ച് ബധിരര്‍, ഊമര്‍, അന്ധര്‍, അപ്പോള്‍ അവര്‍ ജീവിതലക്ഷ്യത്തിലേക്ക് തിരിച്ചുവരുന്നവരല്ല എന്നും; 2: 170 ല്‍, അല്ലാഹു അവതരിപ്പിച്ച ഒന്നിനെ നിങ്ങള്‍ പിന്‍പറ്റുക എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: അല്ല, ഞങ്ങളുടെ പിതാക്കന്മാരെ ഏതൊരു ചര്യയിലാണോ ഞങ്ങള്‍ കണ്ടത്, അതാണ് ഞങ്ങള്‍ പിന്‍പറ്റുക-അവരുടെ പിതാക്ക ന്മാര്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും സന്മാര്‍ഗം പ്രാപിക്കാത്തവരുമാണെങ്കി ലും ശരി എന്നും; 2: 171 ല്‍, കാഫിറുകളായവരുടെ ഉപമ വിളിയും തെളിയുമല്ലാതെ യാ തൊന്നും കേള്‍ക്കാത്ത കാലികളോട് ഇടയന്‍ ഒച്ചയിടുന്നതുപോലെയാണ്-അവര്‍ ബ ധിരരും മൂകരും അന്ധരുമാണ്, അതിനാല്‍ അവര്‍ ചിന്താ ശക്തി ഉപയോഗപ്പെടുത്താ ത്തവരുമാണ് എന്നും പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ഓരോ വിഭാഗവും നരകക്കുണ്ഠത്തിന്‍റെ 7 വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണ് എന്ന് 15: 44 ല്‍ പറഞ്ഞിട്ടുണ്ട്. 8: 22, 55 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവര്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദു ഷിച്ചവരാണ്. 2: 152; 7: 175-176; 17: 12 വിശദീകരണം നോക്കുക.