അപ്പോള്‍ അവര്‍ അവനെ തള്ളിപ്പറഞ്ഞു, അപ്പോള്‍ അവനെയും അവനോടൊപ്പമുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും അവരെ നാം ഭൂമിയില്‍ പ്രതിനിധികളാക്കുകയും നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നവരായവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു, അപ്പോള്‍ മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നീ നോക്കിക്കാണുക!
4: 163 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ സന്ദേശമായ അദ്ദിക്റും കൊണ്ട് ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട ആദ്യത്തെ പ്രവാചകനാണ് നൂഹ്. 29: 14-16 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം 950 വര്‍ഷക്കാലം നൂഹ് പ്രബോധനം നടത്തിയെങ്കിലും അവരില്‍ നിന്നുള്ള വളരെ കുറച്ചുപേര്‍ മാത്രമേ വിശ്വാസികളായുള്ളൂ. 71: 21-24 സൂക്തങ്ങളില്‍, എന്‍റെ നാഥാ! നിശ്ചയം എന്‍റെ ജനത എന്നെ ധിക്കരിച്ചിരിക്കുന്നു, ആര്‍ക്കാണോ തന്‍റെ ധനവും സന്താനങ്ങളും നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കാത്തത്, അവരെയാണ് എന്‍റെ ജനത പിന്‍പറ്റുന്നത്. അവര്‍ വമ്പിച്ച ഗൂഢതന്ത്രങ്ങള്‍ എനിക്കെതിരെ പയറ്റുകയാണ്. അവര്‍ ജനങ്ങളോട് പറയുകയും ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ ഇലാഹുകളായ വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്ര്‍ തുടങ്ങിയവരെയൊന്നും വെടിയരുത്, അവര്‍ അധികരിച്ച വഴികേടിലായിരിക്കുന്നു, ഈ അക്രമികള്‍ക്ക് നീ വഴികേടല്ലാതെ വര്‍ദ്ധിപ്പിക്കല്ലേ എന്ന് പ്രവാചകന്‍ നൂഹ് അല്ലാഹുവിനോട് പറഞ്ഞതായും; 71: 25-28 സൂക്തങ്ങളില്‍, അവരുടെ തിന്മകള്‍ കാരണം അല്ലാഹു അവരെ മുക്കിക്കൊല്ലുകയും നരകക്കുണ്ഠത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു, അപ്പോള്‍ അവര്‍ അല്ലാഹുവിനെക്കൂടാതെ യാതൊരു സഹായിയെയും ക ണ്ടെത്തിയില്ല. നൂഹ് പ്രാര്‍ത്ഥിക്കുകയും ചെയ്തു: എന്‍റെ നാഥാ! നീ കാഫിറുകളായ ഇവരില്‍ നിന്ന് ഒരാളെപ്പോലും ഭൂമിയില്‍ ബാക്കി വെക്കല്ലേ! നിശ്ചയം നീ അവരെ ഭൂമിയില്‍ ജീവിക്കാന്‍ വിടുകയാണെങ്കില്‍ അവര്‍ നിന്‍റെ അടിമകളെ വഴിപിഴപ്പിക്കുകയും ഫാജിറുകളെയും കുഫ്ഫാറുകളെയു(കപടവിശ്വാസികളെ യും)മല്ലാതെ ജനിപ്പിക്കുകയുമില്ല. എ ന്‍റെ നാഥാ! എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെവീട്ടില്‍ പ്രവേശിച്ച വിശ്വാസികള്‍ക്കും -ഭാര്യയും ഒരു മകനും ഒഴികെ- വിശ്വാസികളായ പുരുഷന്‍മാര്‍ക്കും സ്ത്രീക ള്‍ക്കും നീ പൊറുത്തുതരേണമേ; അക്രമികള്‍ക്ക് നീ നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയുമ രുതേ എന്നും പറഞ്ഞിട്ടുണ്ട്. 11: 25-45 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അക്രമികളായ നൂഹിന്‍റെ ജനതയെ നാഥന്‍ മുക്കിക്കൊല്ലുകയും നൂഹിനെയും വിശ്വാസികളെയും രക്ഷപ്പെടുത്തുകയും ചെയ്തു. 7: 73-79 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഏതൊരു പ്രവാചകന്‍റെ ജനതയും അദ്ദിക്ര്‍ കൊണ്ട് മുന്ന റിയിപ്പ് നല്‍കപ്പെട്ടതിനുശേഷം അവര്‍ അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരുമായപ്പോഴാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ല. അതുകൊണ്ട് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 9: 84-85 സൂക്തങ്ങളി ല്‍ വിവരിച്ച പ്രകാരം തെമ്മാടികളായ കപടവിശ്വാസികള്‍ക്കും കുഫ്ഫാറുകള്‍ക്കും വേണ്ടി പൊറുക്കലിനെത്തേടാന്‍ പാടില്ല. മറിച്ച് 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് അവരോട് അധികരിച്ച ജിഹാദ് ചെയ്യാനാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. 3: 10; 6: 133; 9: 67-68 വിശദീകരണം നോക്കുക.