( യൂനുസ് ) 10 : 72

فَإِنْ تَوَلَّيْتُمْ فَمَا سَأَلْتُكُمْ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَى اللَّهِ ۖ وَأُمِرْتُ أَنْ أَكُونَ مِنَ الْمُسْلِمِينَ

അപ്പോള്‍ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ ഞാന്‍ നിങ്ങളോട് പ്രതിഫല ത്തില്‍ നിന്നൊന്നും ചോദിക്കുന്നില്ലല്ലോ? നിശ്ചയം എന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെ മേലിലല്ലാതെ അല്ല, ഞാന്‍ സര്‍വ്വസ്വം അവന് അര്‍പ്പിച്ചവരില്‍ പെട്ടവനായിരിക്കണമെന്ന് കല്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

എല്ലാ പ്രവാചകന്‍മാരും അതാതുകാലത്തെ ജനങ്ങളോട് ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളത്. 68: 46 ല്‍, അല്ലെങ്കില്‍ നീ അവരോട് അദ്ദിക്ര്‍ എത്തിച്ചു കൊടുക്കുന്ന തിന് പ്രതിഫലം ചോദിക്കുകയും അങ്ങനെ അവര്‍ കടഭാരത്താല്‍ ഞെരുങ്ങുകയും ചെയ്തതിനാലാണോ അതില്‍ നിന്ന് അവര്‍ വിരണ്ടോടുന്നത് എന്ന് ചോദിക്കുന്നു. 26: 109-110 ല്‍ പ്രവാചകന്‍ നൂഹും, 26: 127 ല്‍ പ്രാചകന്‍ ഹൂദും, 26: 145 ല്‍ പ്രവാചചകന്‍ സ്വാലിഹും, 26: 164 ല്‍ പ്രവാചകന്‍ ലൂത്തും, 26: 180 ല്‍ പ്രവാചകന്‍ ശുഐബും അവരവരുടെ ജനതയോട് 'ഞാന്‍ അല്ലാഹുവിന്‍റെ ഈ സന്ദേശം എത്തിച്ച് തരുന്നതിന് നി ങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; നിശ്ചയം എന്‍റെ പ്രതിഫലം സര്‍വ്വലോകങ്ങളുടെയും ഉടമയുടെ പക്കലല്ലാതെയല്ല' എന്ന് പറഞ്ഞതായി പറഞ്ഞിട്ടുണ്ട്. 36: 20-21 ല്‍, പട്ടണത്തിന്‍റെ അങ്ങേ അറ്റത്തുനിന്ന് ഓടിവന്ന വിശ്വാസി ആ ജനതയോട്: ഓ എ ന്‍റെ ജനമേ, നിങ്ങള്‍ പ്രവാചകന്‍മാരെ പിന്‍പറ്റുക, അവര്‍ നിങ്ങളോട് യാതൊരു പ്രതിഫ ലവും ചോദിക്കുന്നില്ല, അവര്‍ സന്‍മാര്‍ഗികളുമാണ് എന്ന് പറഞ്ഞതായി പറഞ്ഞിട്ടുണ്ട്. 27: 91 അവസാനിക്കുന്നതും 'ഞാന്‍ സര്‍വ്വസ്വം അവന് അര്‍പ്പിച്ചവരില്‍ പെട്ടവനായിരിക്കണമെന്ന് കല്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ്. ഈ സന്ദേ ശം എത്തിച്ചുതരുന്നതിന് ഞാന്‍ പ്രതിഫലത്തില്‍ നിന്ന് ഒന്നും ചോദിക്കുന്നില്ല, തന്‍റെ നാഥനിലേക്ക് എത്തിപ്പെടാനുള്ള ടിക്കറ്റായി അദ്ദിക്റിനെ ഉപയോഗപ്പെടുത്തണം എന്നല്ലാതെ എന്ന് പറയാനാണ് 25: 57 ലൂടെ പ്രവാചകനും അതുവഴി വിശ്വാസിയും കല്‍പിക്കപ്പെട്ടിട്ടുള്ളത്. അഥവാ ഒരാള്‍ വിശ്വാസിയായി ടിക്കറ്റെടുത്ത് സ്വര്‍ഗത്തില്‍ എത്തിപ്പെട്ടാല്‍ 4: 85 പ്രകാരം അതിനുള്ള പ്രതിഫലം സ്വര്‍ഗത്തിലേക്ക് എത്തിപ്പെടാന്‍ അവനെ സഹായിച്ചവര്‍ക്കും അല്ലാഹു നല്‍കുന്നതാണ്. 38: 86-87 ല്‍, ഞാന്‍ അദ്ദിക്ര്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നതിന് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല, ഞാന്‍ പുറംപൂച്ച് പ റയുന്നവനുമല്ല, ഇത് സര്‍വ്വലോകര്‍ക്കുമുള്ള ഒരു ഉണര്‍ത്തലല്ലാതെ അല്ല എന്നും പറ ഞ്ഞിട്ടുണ്ട്.

പ്രവാചകന്‍മാരുടെ ഈ മാര്‍ഗമാണ് അദ്ദിക്റിനെ പിന്‍പറ്റുന്ന വിശ്വാസികള്‍ പിന്തുടരുക. അദ്ദിക്ര്‍ പഠിപ്പിക്കുന്നതിന് അവര്‍ യാതൊരു പ്രതിഫലവും വാങ്ങുകയില്ല എന്ന് മാത്രമല്ല, അതിനായി സ്വന്തം സമ്പത്തും മറ്റ് അനുഗ്രഹങ്ങളും അവര്‍ ചെലവഴിക്കുന്ന തുമാണ്. എന്നാല്‍ അല്ലാഹുവിനെയും പ്രവാചകനെയും ഗ്രന്ഥത്തിന്‍റെ ആശയത്തില്‍ മൂടിവെച്ച് പിശാചിനെ ജീവിപ്പിക്കുന്ന കപടവിശ്വാസികളും ഗ്രന്ഥത്തിന്‍റെ ആശയം പഠിപ്പിക്കാതെ പാരായണവും അര്‍ത്ഥവും പഠിപ്പിച്ച് പ്രതിഫലം വാങ്ങുന്നവരും 2: 174-175 ല്‍ വിവരിച്ച പ്രകാരം തങ്ങളുടെ വയറുകളില്‍ തീ നിറച്ചുകൊണ്ടിരിക്കുന്നവരാണ്. പ്ര പഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ നിലനിര്‍ത്തുന്നതിനുവേണ്ടി പ്രവാചകന്‍ സഹിച്ച ത്യാഗങ്ങള്‍ കാരണമാണ് ഭൂമിയിലെ 50,000 വര്‍ഷം ദൈര്‍ഘ്യമുള്ള വിധിദിവസം സൃഷ്ടികളെ വിചാരണക്ക് എടുക്കുന്നതിന് വേണ്ടി ശുപാര്‍ശ ചെയ്യാനുള്ള 'മഖാമു മഹ്മൂദ്'-സ്തുതിക്കപ്പെട്ട സ്ഥാനം-പ്രവാചചകന് നല്‍കിയിട്ടുള്ളത്. എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനും സ്വര്‍ഗത്തിലേക്കുള്ള ടി ക്കറ്റുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള ബാധ്യതയുള്ളതിനാലാണ് പ്ര വാചകനും വിശ്വാസികള്‍ക്കും പ്രപഞ്ചനാഥനായ അല്ലാഹുവിന്‍റെയും മലക്കുകളുടെയും അനുഗ്രഹം വര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ലോകത്തെല്ലായിടത്തുമുള്ള കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുക ള്‍ 3: 21-22 ല്‍ വിവരിച്ച പ്രകാരം ഒരു പ്രവാചകനെ മാത്രമല്ല, എല്ലാ പ്രവാചകന്മാരേയും നബിമാരെയും കൊല്ലാതെ കൊല്ലുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാ ലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്.

16: 89 ല്‍, എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്ര്‍ സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ചവര്‍ക്ക് (മുസ്ലിംകള്‍ക്ക്) സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്നാണ് പറഞ്ഞിട്ടുള്ളത് എന്നിരിക്കെ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറ യുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അര്‍ഹതയില്ലാതെ മുസ് ലിംകളാണെന്ന് വാദിക്കുന്നവരാണ്. അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുക ളാണ്. 11: 17 ല്‍ വിവരിച്ച പ്രകാരം സാക്ഷിയും കാരുണ്യവും ഇമാമും തെളിവുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഏ തൊരാളോടും വാഗ്ദത്തം ചെയ്തിരിക്കുന്നത് നരകമാണ്. 2: 136; 25: 27-31; 27: 44; 33: 40 വിശദീകരണം നോക്കുക.