( യൂനുസ് ) 10 : 77

قَالَ مُوسَىٰ أَتَقُولُونَ لِلْحَقِّ لَمَّا جَاءَكُمْ ۖ أَسِحْرٌ هَٰذَا وَلَا يُفْلِحُ السَّاحِرُونَ

മൂസാ ചോദിച്ചു: സത്യം നിങ്ങളുടെ കണ്‍മുമ്പില്‍ വന്നപ്പോള്‍ ഇത് മാരണ മാണെന്നാണോ അതിനെക്കുറിച്ച് നിങ്ങള്‍ പറയുന്നത്-എന്നാല്‍ മാരണക്കാര്‍ ഒരിക്കലും വിജയം വരിക്കുകയില്ലതന്നെ!

'മുഅ്ജിസത്ത്' (ദിവ്യാത്ഭുതം) അല്ലാഹു അവനെ പരിചയപ്പെടുത്തുന്നതിനുവേ ണ്ടി പ്രവാചകന്‍മാരിലൂടെ പ്രകടിപ്പിക്കുന്നതാണ്. എന്നാല്‍ മാരണമാകട്ടെ 2: 102 ല്‍ വിവരിച്ചതുപോലെ പിശാചില്‍ നിന്നുള്ളതാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് തെറ്റും ശരിയും തിരിച്ചറിയാന്‍ ഉപയുക്തമാ യ അദ്ദിക്റിനെ ഉരക്കല്ലായി ഉപയോഗപ്പെടുത്തി അല്ലാഹുവിന്‍റെ മാര്‍ഗവും പിശാചി ന്‍റെ മാര്‍ഗവും വേര്‍തിരിച്ചറിയാതെ ലക്ഷ്യബോധം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരുമാ യി വിഹരിക്കുന്നത്. ഒരു പ്രവാചകനും അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊ ണ്ടല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാന്‍ സാധിക്കുകയില്ല എന്ന് 14: 11; 13: 38; 40: 78 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

6: 91 ല്‍ വിവരിച്ച പ്രകാരം നാഥനെ സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധം പ രിഗണിക്കാത്തവരാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. 48: 6 ല്‍ പറഞ്ഞ പ്രകാരം അല്ലാഹുവിന്‍റെ ശാപവും കോപവും ബാധിച്ചിട്ടുള്ള ഇവര്‍ 2: 168-169 ല്‍ വിവരി ച്ച പ്രകാരം പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നതും അവന്‍റെ കാല്‍പാടുകളാ ണ് ജീവിതത്തിലുടനീളം പിന്‍പറ്റിക്കൊണ്ടിരിക്കുന്നതും. 10: 60 ല്‍ വിവരിച്ച പ്രകാരം അ വരില്‍ നിന്നുള്ള ഏതൊരാളും അവരുടെ മരണസമയത്തും വിധിദിവസവും അവരുടെ ആത്മാവിനെതിരെ 'നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ നമസ്കരിക്കുന്ന ഏതൊരു കാ ഫിറിന്‍റെയും മരണസമയത്ത് നാഥന്‍ അവനോട് 'അപ്പോള്‍ നീ സത്യത്തെ സത്യപ്പെടുത്തിയില്ല, അതുകൊണ്ട് നീ നമസ്കരിച്ചിട്ടുമില്ല; എന്നാല്‍ നീ അതിനെ തള്ളിപ്പറഞ്ഞ് പി ന്തിരിഞ്ഞുപോയി' എന്ന് പറയുമെന്ന് 75: 31-32 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെയല്ല എന്ന് പറഞ്ഞുകൊണ്ടാണ് 13: 14; 40: 50 സൂക്തങ്ങള്‍ അവസാനിക്കുന്നത്. 1: 7; 2: 18; 4: 51-52; 6: 109-111 വിശദീകരണം നോക്കുക.