അങ്ങനെ നമ്മില്‍ നിന്നുള്ള സത്യം അവരുടെ മുമ്പില്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞു: നിശ്ചയം ഇത് ഒരു തെളിഞ്ഞ മാരണം തന്നെയാണ്.
സത്യമായ അദ്ദിക്റും കൊണ്ട് അയക്കപ്പെട്ട പ്രവാചകന്മാരെയാണ് കാഫിറുകള്‍ മാരണക്കാര്‍ എന്ന് പരിഹസിച്ചിരുന്നതെങ്കില് ഈ സൂക്തത്തില്‍ അദ്ദിക്റിനെയാണ് വ്യക്തമായ മാരണം എന്ന് പറഞ്ഞിട്ടുള്ളത്. അറബി ഖുര്‍ആനല്ല, മറിച്ച് അദ്ദിക്റാണ് വ്യക്തവും സ്പഷ്ടവുമായ വായന എന്ന് 36: 69 ല്‍ പറഞ്ഞിട്ടുണ്ട്. 2: 147; 7: 8-9; 10: 108; 17: 81; 39: 41; 40: 78; 43: 78 തുടങ്ങി 256 സൂക്തങ്ങളില്‍ പറഞ്ഞ സത്യം അദ്ദിക്ര്‍ തന്നെയാണ്. എന്നാല്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളും അവരുടെ പ്രജ്ഞയറ്റ അനുയായികളും മിഥ്യ പിന്‍പറ്റുകവഴി നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് വിദൂരമായി വഴിപിഴച്ച് പോയിരിക്കുന്നു. അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനതയായ ഇവര്‍ക്ക് 14: 28-29; 25: 34, 65-66 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇവിടെ ജീവിച്ചതിന് പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക. 2: 119; 9: 31-33; 10: 2-3 വിശദീകരണം നോക്കുക.