( യൂനുസ് ) 10 : 78

قَالُوا أَجِئْتَنَا لِتَلْفِتَنَا عَمَّا وَجَدْنَا عَلَيْهِ آبَاءَنَا وَتَكُونَ لَكُمَا الْكِبْرِيَاءُ فِي الْأَرْضِ وَمَا نَحْنُ لَكُمَا بِمُؤْمِنِينَ

അവര്‍ പറഞ്ഞു: ഏതൊരു മാര്‍ഗത്തില്‍ ഞങ്ങളുടെ പൂര്‍വ്വപിതാക്കളെ ഞങ്ങ ള്‍ കണ്ടിട്ടുണ്ടോ, ആ മാര്‍ഗത്തില്‍ നിന്ന് ഞങ്ങളെ വ്യതിചലിപ്പിക്കുന്നതിനും ഭൂ മിയില്‍ നിങ്ങള്‍ ഇരുവരുടെയും കേമത്തം സ്ഥാപിക്കുന്നതിനും വേണ്ടിയാണോ നിങ്ങള്‍ രണ്ടുപേരും വന്നിട്ടുള്ളത്? എന്നാല്‍ ഞങ്ങള്‍ നിങ്ങളിരുവരെക്കൊണ്ടും ഒരിക്കലും വിശ്വസിക്കുന്നവരല്ലതന്നെ.

പ്രവാചകന്‍ മൂസായുടെയും ഹാറൂന്‍ നബിയുടെയും ദൗത്യം മൊത്തം മനുഷ്യ രിലേക്കായിരുന്നു. അല്ലാതെ ഇസ്റാഈല്‍ സന്തതികള്‍ക്ക് മാത്രമായിരുന്നില്ല. അതുകൊണ്ടാണ് അവരുടെ പ്രബോധനം ഭൂമിയില്‍ പ്രചരിക്കുമെന്നും ഈജിപ്തിന്‍റെ ജീവിതവ്യവസ്ഥ തന്നെ അട്ടിമറിക്കപ്പെടുമെന്നും ഫിര്‍ഔന്‍ പ്രഭൃതികള്‍ ഭയപ്പെട്ടിരുന്നത്. പ്രവാചകന്‍ മൂസാ ഈജിപ്തുകാരെ യഥാര്‍ത്ഥ സ്രഷ്ടാവിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. ഫി ര്‍ഔനും അവന്‍റെ പ്രമാണിമാരും അത് അവര്‍ക്ക് എതിരായി ഭവിക്കുമെന്ന് മനസ്സിലാ ക്കി. 'ഭൂമിയില്‍ നിങ്ങള്‍ ഇരുവരുടെയും കേമത്തം സ്ഥാപിക്കുന്നതിനുവേണ്ടിയാണോ നിങ്ങളുടെ ശ്രമം' എന്ന അവരുടെ ചോദ്യത്തില്‍ നിഴലിക്കുന്നത് അതാണ്. 7: 133 ല്‍ വി വരിച്ച 9 ദൃഷ്ടാന്തങ്ങള്‍ കൊണ്ടാണ് മൂസായും ഹാറൂനും ജനങ്ങളെ സര്‍വലോകങ്ങളു ടെയും നാഥനിലേക്ക് വിളിച്ചത്. ഞാനാണ് അത്യുന്നതനായ നാഥന്‍ എന്ന് ഫിര്‍ഔന്‍ പ റഞ്ഞതായി 79: 24 ലും; എന്നെക്കൂടാതെ മറ്റൊരു ഇലാഹിനെ നീ തിരഞ്ഞെടുക്കുകയാണെങ്കില്‍ നിന്നെ ഞാന്‍ ജയിലിലാക്കുകതന്നെ ചെയ്യും എന്ന്മൂസായോട് ഫിര്‍ഔന്‍ പറഞ്ഞതായി 26: 29 ലും പറഞ്ഞിട്ടുണ്ട്. എന്നെവിടുക, ഞാന്‍ മൂസായെ കൊല്ലട്ടെ, അ വന്‍ അവന്‍റെ നാഥനെ സഹായത്തിന് വിളിച്ച് പ്രാര്‍ത്ഥിക്കട്ടെ, നിശ്ചയം അവന്‍ നിങ്ങളുടെ ദീനിനെ മാറ്റിമറിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു, അല്ലെങ്കില്‍ ഭൂമിയില്‍ നാശം പ്ര ത്യക്ഷപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്നും ഫിര്‍ഔന്‍ ജനതയോട് പറഞ്ഞതായി 40: 26 ല്‍ പറഞ്ഞിട്ടുണ്ട്.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്റിനെ മൂടിവെക്കുന്നവരും തള്ളിപ്പറയുന്നവരുമാണ്. അവര്‍ സൂക്തം 2: 79 നെ തള്ളിപ്പറഞ്ഞുകൊണ്ട് 29 കള്ളവാദികളും കപടവിശ്വാസികളും എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളെയാണ് പിന്‍പറ്റുന്നതും പ്രചരിപ്പിക്കുന്നതും. സത്യവും നാഥനില്‍ നിന്നുള്ള വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്റിനെ സത്യപ്പെടുത്തി ഇവിടെ ജീ വിക്കാതിരുന്നാല്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്നും അക്കൂട്ടര്‍ തന്നെയാണ് ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരെ ന്നും 25: 33-34 ല്‍ അവര്‍ വായിച്ചിട്ടുള്ളതാണ്. 2: 254; 7: 175-176; 8: 22; 22: 8 വിശദീകരണം നോക്കുക.