( യൂനുസ് ) 10 : 82

وَيُحِقُّ اللَّهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ

അല്ലാഹു തന്‍റെ വചനങ്ങളിലൂടെ സത്യത്തെ സത്യമായി കാണിക്കുന്നു-ഭ്രാന്തന്‍മാര്‍ക്ക് അത് എത്ര വെറുപ്പുള്ള കാര്യമാണെങ്കിലും ശരി.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളും അവരെ അന്ധമായി അനുഗമിക്കുന്ന മുശ്രിക്കുകളുമാണ്. ഇക്കൂട്ടര്‍ ത ന്നെയാണ് ഫുജ്ജാറുകളും ഭ്രാന്തന്മാരും. 9: 53-55 ല്‍ വിവരിച്ച പ്രകാരം അവര്‍ ഉടയാനു ള്ള മിഥ്യയാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. ദിഗന്തങ്ങളിലും അവരില്‍ തന്നെയും നാഥന്‍ അവന്‍റെ സൂക്തങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നതാണ്, നിശ്ചയം അദ്ദിക്ര്‍ സത്യം തന്നെയാ ണ് എന്ന് വ്യക്തമാകുന്നതുവരെ എന്ന് 41: 53 ല്‍ പറഞ്ഞിട്ടുണ്ട്. ഈസാ രണ്ടാമത് വന്നതിനുശേഷം 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുമ്പോള്‍ മാത്രമാണ് 38: 8 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ മാത്രമാണ് നാഥനില്‍ നിന്ന് അ വതരിപ്പിക്കപ്പെട്ട ഗ്രന്ഥം എന്ന് അവര്‍ക്ക് ബോധ്യം വരിക. 43: 74 ല്‍, നിശ്ചയം ഭ്രാന്തന്മാ ര്‍ നരകകുണ്ഠത്തിലെ ശിക്ഷയില്‍ ശാശ്വതരായിരിക്കുന്നതാണ് എന്നും; 43: 75 ല്‍, അവ രെത്തൊട്ട് യാതൊരു ഇളവും ഉണ്ടാവുകയില്ല, അവര്‍ അതില്‍ ആശയറ്റവരുമായിരിക്കും എന്നും; 43: 76 ല്‍, നാം അവരോട് അക്രമം കാണിച്ചിട്ടില്ല, എന്നാല്‍ അവര്‍ അവരോടു തന്നെ അക്രമം കാണിക്കുന്നവരായിരുന്നു എന്നും; 43: 77 ല്‍, അവര്‍ വിളിച്ചുപറയുന്നതാ ണ്: ഓ മാലിക്കേ! നിന്‍റെ നാഥന്‍ ഞങ്ങളുടെ കഥയങ്ങ് കഴിച്ചോട്ടെ! അപ്പോള്‍ അവന്‍ പ റയും: നിശ്ചയം നിങ്ങള്‍ അതില്‍ ശാശ്വതമായി കഴിഞ്ഞുകൂടേണ്ടവരാണ് എന്നും; 43: 78 ല്‍, നിശ്ചയം ഞങ്ങള്‍ നിങ്ങളിലേക്ക് സത്യവും കൊണ്ട് വന്നിട്ടുണ്ടായിരുന്നു, എന്നാല്‍ നിങ്ങളില്‍ അധികപേരും സത്യത്തെ വെറുക്കുന്നവര്‍ തന്നെയുമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. 2: 147-148, 165-167; 6: 55; 7: 40 വിശദീകരണം നോക്കുക.