( യൂനുസ് ) 10 : 81

فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُمْ بِهِ السِّحْرُ ۖ إِنَّ اللَّهَ سَيُبْطِلُهُ ۖ إِنَّ اللَّهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ

അങ്ങനെ അവര്‍ എറിഞ്ഞപ്പോള്‍ മൂസാ പറഞ്ഞു: നിങ്ങള്‍ കൊണ്ടുവന്നത് മാരണമല്ലാതെ അല്ല, നിശ്ചയം അല്ലാഹു അതിനെ നിഷ്ഫലമാക്കുകതന്നെ ചെയ്യുന്നതാണ്; നിശ്ചയം അല്ലാഹു നാശകാരികളുടെ പ്രവര്‍ത്തനത്തെ നന്നാക്കിത്തീര്‍ക്കുകയില്ലതന്നെ.

ഗ്രന്ഥത്തില്‍ ഒരുകാര്യവും വഴിക്കുവഴിയായി പറഞ്ഞിട്ടില്ല. മാരണക്കാര്‍ മൂസായോ ട് ചോദിക്കുകയാണുണ്ടായത്. ഓ മൂസാ, ആദ്യം നീ എറിയുന്നുവോ, അതോ ഞങ്ങള്‍ ആദ്യം എറിയുന്നവരാകണമോ? മൂസാ പറഞ്ഞു: നിങ്ങള്‍ എറിയുക. അങ്ങനെ അവരു ടെ കയറുകളും വടികളും അവരുടെ മാരണം മുഖേന ഇഴയുന്ന പാമ്പുകളായി മൂ സായിലേക്ക് അടുക്കുന്നതായി തോന്നുകയും മൂസാ ഉള്ളില്‍ ഭയപ്പെടുകയുമുണ്ടായി. നാം കല്‍പിച്ചു: നീ ഭയപ്പെടരുത്, നിശ്ചയം നീ തന്നെയാണ് അവരെക്കാള്‍ ഉന്നതന്‍ എ ന്ന് 20: 65-68 ല്‍ പറഞ്ഞിട്ടുണ്ട്. അവര്‍ എറിഞ്ഞപ്പോള്‍ ജനങ്ങളുടെ കണ്ണുകള്‍ കണ്‍കെ ട്ടിന് വിധേയമാവുകയും അവര്‍ ഉള്ളിന്‍റെ ഉള്ളില്‍ ഭയപ്പെടുകയും ചെയ്തു, അവര്‍ ഒരു വമ്പിച്ച മാരണം തന്നെയാണ് കൊണ്ടുവന്നത് എന്ന് 7: 115-117 ലും പറഞ്ഞിട്ടുണ്ട്. മാ രണക്കാര്‍ തങ്ങളുടെ കയറുകളും വടികളും എറിഞ്ഞപ്പോള്‍ പറഞ്ഞു: ഫിര്‍ഔനിന്‍റെ പ്രതാപമാണ് സത്യം, നിശ്ചയം ഞങ്ങള്‍ അതിജയിക്കുകതന്നെ ചെയ്യും. അല്ലാഹുവി ന്‍റെ നിര്‍ദ്ദേശപ്രകാരം മൂസാ തന്‍റെ വടി താഴെയിട്ടു, അപ്പോഴതാ അവര്‍ ഉണ്ടാക്കിയ തിനെയെല്ലാം അത് വിഴുങ്ങിക്കളയുകയായി, അത് കണ്ട മാരണക്കാര്‍ ഒരു ഉള്‍പ്രേര ണയാല്‍ സാഷ്ടാംഗത്തില്‍ വീണു, അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു: ഞങ്ങള്‍ സര്‍വ്വലോകങ്ങളുടെയും നാഥനില്‍ വിശ്വസിച്ചു-മൂസായുടെയും ഹാറൂനിന്‍റെയും നാഥനില്‍ എന്ന് 26: 44-48 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ സാധൂകരിക്കാത്ത ഏത് പ്രവര്‍ത്തനവും നി ഷ്ഫലമായിപ്പോകുമെന്ന് 2: 186; 7: 8-9; 18: 103-105; 25: 23; 47: 8-9 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാ യ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും തള്ളിപ്പറയുന്ന അനുയായികളും ഉ ള്‍പ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് 10: 17-18 ല്‍ വിവരിച്ച നാശകാരികളും അതിക്രമകാരികളും തെമ്മാടികളും ഭ്രാന്തന്മാരുമെല്ലാം. നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കിക്കാണുക എന്ന് പറഞ്ഞുകൊ ണ്ടാണ് 7: 86, 103 സൂക്തങ്ങള്‍ അവസാനിക്കുന്നത്. 2: 11-12; 7: 142, 169-179 വിശദീകരണം നോക്കുക.