( യൂനുസ് ) 10 : 84

وَقَالَ مُوسَىٰ يَا قَوْمِ إِنْ كُنْتُمْ آمَنْتُمْ بِاللَّهِ فَعَلَيْهِ تَوَكَّلُوا إِنْ كُنْتُمْ مُسْلِمِينَ

മൂസാ പറഞ്ഞു: ഓ എന്‍റെ ജനമേ, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ ക്കൊണ്ട് വിശ്വസിക്കുന്നവരാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ അവന്‍റെമേല്‍ ഭരമേല്‍പിക്കുക-നിങ്ങള്‍ സര്‍വ്വസ്വം അവന് സമര്‍പ്പിച്ചവര്‍ തന്നെയാണെങ്കില്‍!

11: 56; 96: 15-16 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലുള്ളതാണെന്നും ഒരു ജീവജാലവും അതിന്‍റെ കടിഞ്ഞാണ്‍ അവന്‍റെ നിയന്ത്രണത്തിലായിട്ടല്ലാതെ ഇല്ല എന്നും വിശ്വസിക്കുന്നവരാണ് വിശ്വാസി കള്‍ എന്നിരിക്കെ, അവര്‍ അവരെയും അവരുടെ എല്ലാ കാര്യങ്ങളെയും തങ്ങളടെ ഉ ടമയില്‍ ഭരമേല്‍പിക്കുന്നതാണ്. എല്ലാ ഓരോ കാര്യവും വിശദീകരിച്ച അദ്ദിക്റിനെ സ ര്‍വസ്വം നാഥന് സമര്‍പ്പിക്കുന്ന മുസ്ലിംകള്‍ മാത്രമേ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുകയുള്ളൂ എന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. അ ങ്ങനെ ഉപയോഗപ്പെടുത്താതെ മുസ്ലിംകളാണെന്ന് വാദിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെത്തൊട്ട് ബധിരരും മൂകരുമായതിനാല്‍ അവരെ നാഥ ന്‍റെ 1000 സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ദുഷ്ടര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള അവര്‍ ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണ് എന്ന് 17: 97-98; 25: 34 എന്നീ സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ആളുകള്‍ തങ്ങളാണെ ന്ന് വാദിക്കുന്ന, എന്നാല്‍ 25: 17-18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ടജനതയായിത്തീര്‍ന്ന ഫുജ്ജാറുകളിലെ കപടവിശ്വാസികളായ നേതാക്കള്‍ അനുയായികള്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം അനുവദനീയമാക്കിക്കൊടുത്തിരിക്കുന്നു എന്ന് 14: 28-29 ല്‍ പറഞ്ഞിട്ടുണ്ട്. തിന്മ പിശാചില്‍ നിന്നും നന്മ നാഥനില്‍ നിന്നുമാണെന്ന് 4: 79 ല്‍ വിവരിച്ചിട്ടുണ്ട്. അപ്പോള്‍ വിശ്വാസി 3: 101-102 ല്‍ വിവരിച്ച പ്രകാരം തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തി ല്‍ സൂക്ഷിക്കുന്നതാണ്. അവന്‍ മാത്രമാണ് 2: 132; 3: 102 ല്‍ പറഞ്ഞ പ്രകാരം സര്‍വസ്വം നാഥന് സമര്‍പ്പിച്ചുകൊണ്ട് (മുസ്ലിമായി) മരണപ്പെടുക. 10: 60 ല്‍ വിവരിച്ച പ്രകാരം ഗ്ര ന്ഥം വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്തി തങ്ങളുടെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റാത്ത ഫുജ്ജാറുകള്‍ മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാ ഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 3: 79-80; 10: 71; 22: 77-78 വിശദീകരണം നോക്കുക.