( യൂനുസ് ) 10 : 90
وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْيًا وَعَدْوًا ۖ حَتَّىٰ إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنْتُ أَنَّهُ لَا إِلَٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ
ഇസ്റാഈല് സന്തതികളെ നാം കടല് കടത്തുകയും അപ്പോള് ഫിര്ഔനും സൈന്യവുംധിക്കാരത്തോടും ശത്രുതയോടും കൂടി അവരെ പിന്തുടരുകയും അങ്ങനെ ഫിര്ഔന് മുങ്ങിത്തുടങ്ങുകയും (റൂഹ് തൊണ്ടക്കുഴിയില് എത്തുക യും) ചെയ്തപ്പോള് അവന് പറഞ്ഞു: നിശ്ചയം ഇസ്റാഈല് സന്തതികള് ഏ തൊരു ഇലാഹിനെക്കൊണ്ടാണോ വിശ്വസിച്ചിരുന്നത്, അവന് അല്ലാതെ വേറെ ഇലാഹില്ല എന്ന് ഞാനിതാ വിശ്വസിക്കുന്നു, ഞാന് സര്വ്വസ്വം നാഥനില് സ മര്പ്പിച്ചവരില് പെട്ടവനുമായിരിക്കുന്നു!