അവന്‍ പറഞ്ഞു: നിശ്ചയം നിങ്ങള്‍ രണ്ടുപേരുടെയും പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടിരിക്കുന്നു, അപ്പോള്‍ നിങ്ങള്‍ രണ്ടുപേരും സ്ഥൈര്യത്തോടെ ഉറച്ച് നിലകൊള്ളുവിന്‍, അറിവില്ലാത്തവരായവരുടെ മാര്‍ഗം നിങ്ങള്‍ രണ്ടുപേരും പിന്തുടരാതിരിക്കുകയും ചെയ്യുവിന്‍!
ഇഹലോകത്ത് കാഫിറുകള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള വിഭവങ്ങളും സമ്പത്തും അധികാരവും കണ്ട് തെമ്മാടികളായ അത്തരക്കാര്‍ ഭൂമിയില്‍ വിഹരിക്കുന്നതാണ് അല്ലാഹു ഇഷ്ടപ്പെടുന്നത് എന്ന് അല്ലാഹുവിന്‍റെ ചര്യ ഗ്രന്ഥത്തില്‍ നിന്ന് തിരിച്ചറിയാത്ത പ്രജ്ഞയറ്റ ജനങ്ങള്‍ അനുമാനിക്കുന്നു. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജീവിക്കുമ്പോഴുണ്ടാകുന്ന താല്‍ക്കാലിക ബുദ്ധിമുട്ടുകളും പരീക്ഷണങ്ങളും അതുപോലെത്തന്നെ പിശാചിന്‍റെ മാര്‍ഗത്തിലേക്കുള്ള അഥവാ ഫുജ്ജാറുകളുടെ ജീവിതമാര്‍ഗത്തിലേക്കുള്ള ആകര്‍ഷണീയതയും മൊത്തത്തില്‍ അങ്ങോട്ടുള്ള ഒഴുക്കും കണ്ട് വഞ്ചിതരാകരുതെന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 3: 196-197 വിശദീകരണം നോക്കുക. ജീവിതത്തിന്‍റെ ഏഴാം ഘട്ടത്തിലേക്കുവേണ്ടി കൃഷി ചെയ്യുന്നതിനാണ് നാലാം ഘട്ടത്തിലുള്ള ഭൂമിയിലെ ജീവിതം എന്ന് മനസ്സിലാക്കിയ വിശ്വാസികള്‍ ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഏത് പ്രതികൂല പരിതസ്ഥിതിയിലും ക്ഷമ കൈക്കൊണ്ട് പ്രവര്‍ത്തനം തുടരുകതന്നെ ചെയ്യും. വിശ്വാസി അദ്ദിക്റിനെ മാത്രം പിന്‍പറ്റുകയും അതിനെ മുറുകെപ്പിടിക്കേണ്ടവിധം മുറുകെപ്പിടിക്കുകയും കൂടാതെ, എപ്പോഴും ആത്മാവുകൊണ്ട് 'ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്റില്‍ എന്‍റെ ഹൃദയത്തെയും പാദങ്ങളെയും ഉറപ്പിച്ച് നിര്‍ത്തേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതാണ്. പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ത്രികാലജ്ഞാനിയായ നാഥന്‍റെ അറിവോടുകൂടിയാണെന്നും അതെല്ലാം അവന്‍റെ ത്രികാലജ്ഞാനമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചി ട്ടുണ്ടെന്ന ബോധത്തിലുമാണ് അവന്‍ നിലകൊള്ളുക. ഗ്രന്ഥം തങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് തെറ്റിദ്ധരിച്ച വിഡ്ഢികളായ ഫുജജാറുകളെപ്പോലെ വി ശ്വാസി മതം, വംശം, ലിംഗം, നിറം, ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിച്ച് കാണുകയില്ല. 9: 31-33 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവന്‍ ലോകരില്‍ അദ്ദിക്ര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്, ഫുജ്ജാറുകള്‍ അത് തടയാന്‍ ശ്രമിച്ചാലും ശരി. പിശാചിന്‍റെ മാര്‍ഗത്തിലേ ക്കുള്ള ആകര്‍ഷണീയതയും ഫുജ്ജാറുകളുടെ ജീവിതമാര്‍ഗങ്ങളിലേക്കുള്ള മൊത്തത്തിലുള്ള ഒഴുക്കും കണ്ട് വഞ്ചിതരാകേണ്ട എന്നാണ് സൂക്തം പഠിപ്പിക്കു ന്നത്. 2: 12, 3: 200; 9: 71-72; 10: 62-65 വിശദീകരണം നോക്കുക.