(യൂനുസ്) 10 : 93
وَلَقَدْ بَوَّأْنَا بَنِي إِسْرَائِيلَ مُبَوَّأَ صِدْقٍ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ فَمَا اخْتَلَفُوا حَتَّىٰ جَاءَهُمُ الْعِلْمُ ۚ إِنَّ رَبَّكَ يَقْضِي بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ

നാം ഇസ്റാഈല്‍ സന്തതികള്‍ക്ക് സത്യത്തോടെയുള്ള പാര്‍പ്പിടവും അവര്‍ക്ക് നാം പരിശുദ്ധമായവയില്‍ നിന്നുള്ള വിഭവങ്ങളും ഒരുക്കിക്കൊടുത്തു, പിന്നെ ജ്ഞാനം വന്നുകിട്ടിയതിനുശേഷമല്ലാതെ അവര്‍ പരസ്പരം ഭിന്നിച്ചിട്ടില്ല, നിശ്ചയം അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍ വിധിദിവസം നിന്‍റെ നാഥന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കുന്നതാണ്.

28: 5-6 കൂട്ടി വായിക്കുക. ജ്ഞാനം എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. ജ്ഞാനം വന്നുകിട്ടിയതിന് ശേഷമല്ലാതെ ഭിന്നിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ 2: 213 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം വന്നുകിട്ടിയ ശേഷമല്ലാതെ ഭിന്നിച്ചിട്ടില്ല എന്നാണ്. ഇന്ന് മനുഷ്യര്‍ക്ക് മൊത്തമുള്ള ഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണ്. അതിനെ സത്യപ്പെടുത്തി ജീവിക്കാത്തതുകാരണം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നത്. ഗ്രന്ഥത്തിന്‍റെ ശരീരവും ജീവനും മാത്രമെടുക്കുകയും 36: 69 ല്‍ പറഞ്ഞ വ്യക്തമായ വായനയും 6: 90 ല്‍ പറഞ്ഞ സര്‍വലോകര്‍ക്കുള്ള ഉണര്‍ത്തലുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരാണ് 25: 18 ല്‍ പറഞ്ഞ അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന അവര്‍. 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ് അവര്‍. ലോകത്ത് ആര് എ വിടെ രക്തം ചിന്തിയാലും നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലും ഏതൊരു ജീവി എന്തൊരു പ്രയാസം അനുഭവിച്ചാലും അതിന്‍റെയെല്ലാം പാപഭാരം വഹിക്കേണ്ടത് 48: 6 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ തന്നെയാണ് എന്ന് 6: 26; 20: 99-101 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സിക്ക് തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ ഏകദൈവത്തെ ക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് അവരുടെ പ്രതിഫലം അവരുടെ നാഥന്‍റെ പക്കലു ണ്ട്, അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 2: 254; 10: 47 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!