( 100 ) ആദിയാത്ത്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(100) ആദിയാത്ത്

'കുളമ്പടിച്ചുകൊണ്ട് കിതച്ചു ഓടുന്നവയുമാണ്' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അല്‍ ആദിയാത്ത്-പടക്കുതിരകള്‍-എന്ന് പേര് വന്നത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ അവതരിച്ചതാണ് ഈ സൂറത്ത്.

പടക്കുതിരകള്‍ യുദ്ധമുഖത്തേക്ക് കുതിച്ചോടിക്കൊണ്ട് യജമാനന് സേവനം ചെയ്തുകൊണ്ടിരിക്കുന്നവയാണെങ്കില്‍ ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍ ജീവിതലക്ഷ്യം മറന്നുകൊണ്ട് തന്‍റെ യജമാനനായ സ്രഷ്ടാവിനോട് നന്ദികേട് കാണിച്ചുകൊണ്ടിരിക്കുന്നവനാണ്. മേത്തരം കുതിരകളും സമ്പത്തും അതിയായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന അവന്‍ വിധിദിവസം പുനര്‍ജ്ജീവിപ്പിക്കപ്പെട്ട് തന്‍റെ ഹൃദയങ്ങളിലുള്ള രഹസ്യങ്ങളെല്ലാം പുറത്തുകൊണ്ടുവരപ്പെടുന്നതിനെ വിസ്മരിച്ച് ജീവിക്കുന്നവനാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേരും അത്തരം നന്ദികേട് കാണിക്കുന്ന സ്വഭാവക്കാരാണ് എന്ന് ചൂണ്ടികാണിച്ചുകൊണ്ട് 11 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.