( ആദിയാത്ത് ) 100 : 11

إِنَّ رَبَّهُمْ بِهِمْ يَوْمَئِذٍ لَخَبِيرٌ

നിശ്ചയം, അവരുടെ നാഥന്‍ അന്നേദിനം അവരെക്കൊണ്ട് വലയം ചെയ്തവന്‍ തന്നെയാകുന്നു. 

ത്രികാലജ്ഞാനിയായ അല്ലാഹുവിന് അവന്‍റെ ഏതൊരു സൃഷ്ടിയെക്കുറിച്ചുമുള്ള പൂര്‍ണ്ണമായ ജ്ഞാനമുണ്ട്. അപ്പോള്‍ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ആരാണോ അവരവരുടെ പട്ടിക 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീനിലേക്ക് മാറ്റുന്നത്, അവന്‍ മാത്രമാണ് ജീവിതലക്ഷ്യം സാക്ഷാല്‍ക്കരിക്കുക. 2: 255; 17: 17; 25: 58-59 വിശദീകരണം നോക്കുക.