( 101 ) അല്‍ ഖാരിഅഃ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(101) അല്‍ ഖാരിഅഃ

'ആ ഭയങ്കരമായ സംഭവം!' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് ഈ സൂറത്തിന് അല്‍ ഖാരിഅഃ-ഭയങ്കരമായ സംഭവം-എന്ന് പേര് വന്നിട്ടുള്ളത്. പ്രവാചക ന്‍റെ മക്കാ ജീവിതത്തിന്‍റെ ആദ്യനാളുകളിലാണ് ഈ സൂറത്ത് അവതരിച്ചിട്ടുള്ളത്. ലോക ത്തിന് അന്ത്യംകുറിച്ച് വിധിദിവസം നടപ്പിലാവുന്ന മഹാസംഭവം ചിത്രീകരിച്ചിരിക്കുന്നു. അദ്ദിക്റിനെ ഇവിടെവെച്ച് ത്രാസ്സായി ഉപയോഗപ്പെടുത്തി തങ്ങളുടെ കര്‍മ്മഭാരം വര്‍ദ്ധി പ്പിച്ചവര്‍ അന്ന് വിജയിക്കുമെന്നും അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് തങ്ങളുടെ കര്‍മ്മഭാരം ലഘൂകരിച്ചവര്‍ കത്തിയാളുന്ന നരകത്തില്‍ വേവിക്കപ്പെടുമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് 11 സൂ ക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.