( 102 ) അത്തകാസുര്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(102) അത്തകാസുര്‍

'പരസ്പരം പെരുമ നടിക്കല്‍ നിങ്ങളെ തടഞ്ഞിരിക്കുന്നു' എന്ന് ഒന്നാം സൂക്ത ത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അത്തകാസുര്‍-പെരുമനടിക്കല്‍-എന്ന് പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തിലാണ് ഈ സൂറത്തും അവതരിച്ചിട്ടുള്ളത്. മനുഷ്യരുടെ ജീവിതലക്ഷ്യം വരച്ചുകാണിക്കുന്ന ഉള്‍ക്കാഴ്ചാദായ കമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തവര്‍ കണ്ണിന് ഉറപ്പാകുന്നതുവരെ ജ്വലിക്കുന്ന നര കം കാണുകതന്നെ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. വിധിദിവസം എല്ലാ അനുഗ്രഹ ങ്ങളെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും എന്ന 8-ാം സൂക്തത്തോടുകൂടി സൂറത്ത് അവസാനിക്കുന്നു.