( 103 ) അല്‍ അസ്വര്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(103) അല്‍ അസ്വര്‍

'കാലം തന്നെയാണ് സത്യം' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് ഈ സൂറത്തിന് അല്‍ അസ്വ്ര്‍-കാലം-എന്ന് പേര് വന്നിട്ടുള്ളത്. സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും അത് മറ്റുള്ളവരിലേക്ക് പ്രചരിപ്പിച്ചുകൊണ്ട് അവരെ പരലോകത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് നിലകൊള്ളാന്‍ ഉപദേശിക്കുകയും ചെയ്യാത്ത എല്ലാ മനുഷ്യരും നഷ്ടത്തിലാണെന്നാണ് പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തില്‍ അവതരിച്ചിട്ടുള്ള മൂന്ന് സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂറത്ത് പഠിപ്പിക്കുന്നത്.