( 104 ) ഹുമസഃ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(104) ഹുമസഃ

'കുത്തുവാക്ക് പറഞ്ഞ് ആക്ഷേപിച്ച് അവഹേളിക്കുന്ന എല്ലാ ഓരോരുത്തര്‍ക്കും ന രകത്തിലെ 'വൈല്‍' എന്ന ചെരുവാണുള്ളത്' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടു ള്ളതില്‍ നിന്നാണ് അല്‍ഹുമസ-കുത്തുവാക്കുപറയുന്നവന്‍-എന്ന് സൂറത്തിന് പേര് ന ല്‍കിയിട്ടുള്ളത്. മക്കയിലെ ആദ്യനാളുകളില്‍ അവതരിച്ച സൂറത്തുകളില്‍ പെട്ടതാണ് 9 സൂക്തങ്ങളടങ്ങിയ ഈ സൂറത്തും. ജീവിതലക്ഷ്യമില്ലാതെ ധനം എണ്ണിക്കണക്കാക്കി കു ന്നുകൂട്ടി ശേഖരിച്ചുവെക്കുന്നവരെ ഉയര്‍ന്ന സ്തംഭങ്ങളില്‍ അടച്ചുമൂടപ്പെട്ട് നരകക്കുണ് ഠത്തിലെ 'ഹുത്ത്വമ' എന്ന ക്രഷറില്‍ പൊടിക്കുന്നതാണെന്ന് ശക്തമായ ഭാഷയില്‍ താക്കീ ത് ചെയ്യുന്നുണ്ട്.