( ഹുമസഃ ) 104 : 9

فِي عَمَدٍ مُمَدَّدَةٍ

നീട്ടിയുണ്ടാക്കപ്പെട്ട ഉയര്‍ന്ന സ്തംഭങ്ങളിലായിക്കൊണ്ട്.

15: 44 ല്‍ വിവരിച്ച നരകക്കുണ്ഠത്തിലെ ഏഴ് കവാടങ്ങളില്‍ ഒന്നായ 'ഹുത്ത്വമ' യെക്കുറിച്ച് ഈ സൂറത്തില്‍ മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഇന്ന് മനുഷ്യര്‍ക്ക് 'ഹുത്ത്വമ' യെക്കുറിച്ച് മനസ്സിലാക്കാനുള്ള ഏറ്റവും അനുയോജ്യമായ ഉദാഹരണമാണ് കരിങ്കല്ല് പൊടിക്കുന്ന ക്രഷര്‍. 'ഹുത്ത്വമ'യില്‍ കരിങ്കല്ലിന് പകരം മനുഷ്യരാണ് അടച്ചുമൂടപ്പെട്ട തീച്ചൂളയില്‍ പൊടിക്കപ്പെടുക. 

അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള, പ്രപഞ്ചനാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന, ഏറ്റവും ദുഷിച്ച പരിണിതിയുള്ള കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവരുടെ അനുയായികളായ പുരുഷന്മാരും സ്ത്രീകളും തന്നെയാണ് നരകക്കുണ്ഠത്തിലെ 7 വാതിലുകളിലേക്കും നിജപ്പെടുത്തിവെക്കപ്പെട്ടവരും നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയമായവരുമെന്ന് 25: 34; 48: 6; 98: 6 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 1: 7; 40: 70-76; 66: 6-7; 90: 19-20 വിശദീകരണം നോക്കുക.