( ഫീല് ) 105 : 2
أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ
അവരുടെ തന്ത്രം അവന് പാഴാക്കിക്കളഞ്ഞില്ലേ?
അതായത് അറബികള്ക്ക് പരിചയമില്ലാതിരുന്ന ആനപ്പടയെ കൊണ്ടുവന്ന് അറബികളെ സ്തബ്ധരാക്കി നിറുത്തിക്കൊണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ടും കഅ്ബ പൊളിച്ചുകളയുക എന്നതായിരുന്നു അബ്റഹത്തിന്റെ തന്ത്രം. അത് വിഫലമാക്കിക്കളഞ്ഞില്ലേ എന്നാണ് അല്ലാഹു ചോദിക്കുന്നത്. 14: 46 വിശദീകരണം നോക്കുക.