( 106 ) ഖുറൈശ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(106) ഖുറൈശ്

'ഖുറൈശികളെ കൂട്ടിയിണക്കിയതിനാല്‍' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞതി ല്‍ നിന്നാണ് സൂറത്തിന് ഖുറൈശ്-ഖുറൈശികള്‍ എന്ന് പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തില്‍ സൂറത്ത് ഫീലിനോടനുബന്ധിച്ച് അവതരിച്ചിട്ടുള്ളതാണ് ഈ സൂറത്ത്. 

പ്രവാചകന്‍റെ ഗോത്രമായ ഖുറൈശികള്‍ക്കായിരുന്നു കഅ്ബത്തിന്‍റെ സംരക്ഷണ ച്ചുമതല. ഇതര ഗോത്രങ്ങളെയെല്ലാം കൂട്ടിയിണക്കി അറബികളുടെ കച്ചവടസംഘങ്ങളെ നയിച്ചിരുന്നതും അവര്‍ തന്നെയായിരുന്നു. ഇതിനെല്ലാം പുറമെ ഹാജിമാര്‍ക്ക് സേവനങ്ങ ള്‍ ചെയ്തുകൊടുക്കുന്നവരായതിനാലും അവര്‍ മറ്റ് അറബിഗോത്രങ്ങളെ അപേക്ഷിച്ച് നേതൃസ്ഥാനമുള്ളവരും ആദരണീയരുമായിത്തീര്‍ന്നു. ഈ അനുകൂലസാഹചര്യങ്ങളെ ല്ലാം ഉപയാഗപ്പെടുത്തി അവര്‍ വ്യാപാരം അഭിവൃദ്ധിപ്പെടുത്തുകയും സാമ്പത്തിക ഭദ്ര ത കൈവരിക്കുകയുമുണ്ടായി. അവര്‍ അനുഭവിക്കുന്ന ഈ നേട്ടങ്ങളെല്ലാം അല്ലാഹുവി ന്‍റെ വീടായ കഅ്ബത്തിന്‍റെ മഹത്വം കൊണ്ട് ലഭിച്ചിട്ടുള്ളതാണെന്ന് ഓര്‍മ്മപ്പെടുത്തുക യും അതുകൊണ്ട് ആ വീടിന്‍റെയും അവരുടെയും മാത്രമല്ല, എല്ലാവരുടെയും നാഥനാ യ അല്ലാഹുവിനെ മാത്രമെ സേവിക്കാവൂ എന്ന് കല്‍പിക്കുകയുമാണ് നാല് സൂക്തങ്ങളടങ്ങിയ ഈ സൂറത്തില്‍.