( ഖുറൈശ് ) 106 : 2

إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ

ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയി ണക്കിയതിനാല്‍.

ഖുറൈശികളെ പരസ്പരം ഇണക്കിയതും അവര്‍ക്ക് ശൈത്യകാലത്തും ഉഷ്ണ കാലത്തും കച്ചവടാവശ്യാര്‍ത്ഥം യാത്രചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തതും അല്ലാഹുവാണ്. ഉഷ്ണകാലത്ത് ശൈത്യപ്രദേശങ്ങളായ സിറിയയിലേക്കും ഫലസ്തീ നിലേക്കുമാണ് അവര്‍ കച്ചവടയാത്രകള്‍ നടത്തിയിരുന്നതെങ്കില്‍ ശൈത്യകാലത്ത് ഉഷ് ണമേഖലയായ യമനിലേക്കാണ് കച്ചവടയാത്ര നടത്തിയിരുന്നത്.