( ഖുറൈശ് ) 106 : 3
فَلْيَعْبُدُوا رَبَّ هَٰذَا الْبَيْتِ
അതിനാല് അവര് ഈ ഭവനത്തിന്റെ നാഥനെ സേവിച്ചുകൊണ്ടിരിക്കട്ടെ.
അവരുടെ നാഥനെ എന്ന് പറയാതെ ഈ വീടിന്റെ നാഥനെ എന്ന് പറഞ്ഞത് ആ വീടുമായി ഖുറൈശികള്ക്ക് അഭേദ്യമായ ബന്ധമുണ്ടായതിനാലാണ്. ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ പ്രസ്തുത വീട് പണിതുയര്ത്തിയ ഇബ്റാഹീം, ഇസ്മാഈല് പ്രവാചകന്മാരുടെ കാലക്രമേണ വഴിപിഴച്ച പിന്ഗാമികള് അതിനുള്ളില് അവരുടേ തടക്കം മുന്നൂറ്റി അറുപത് വിഗ്രഹങ്ങളെ നാട്ടിയിരുന്നുവെങ്കിലും അബ്രഹത്തിന്റെ ആനപ്പട അത് പൊളിക്കാന് ഉദ്യമിച്ച് വന്നപ്പോള് പ്രസ്തുത വീട് പൊളിക്കാന് പോയിട്ട് കാ ണാന് പോലും അവരെ അനുവദിക്കാതെ അവര് നശിപ്പിക്കപ്പെടുകയാണുണ്ടായത്. 27: 91; 29: 67-68; 95: 3 വിശദീകരണം നോക്കുക.