( 107 ) മാഊന്‍
നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(107) മാഊന്‍
'പരോപകാരപ്രദമായ വസ്തുക്കള്‍ തടയുന്നവരും' എന്ന് ഏഴാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് ഈ സൂറത്തിന് അല്‍ മാഊന്‍-പരോപകാര വസ്തുക്കള്‍ - എന്ന് പേര് ലഭിച്ചിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തില്‍ അവതരിച്ചിട്ടുള്ളതാണ് 7 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത്. ഗ്രന്ഥം സമര്‍പ്പിക്കുന്ന നാഥനെക്കുറിച്ച് കാഴ്ചപ്പാടില്ലാതെ ചര്യാപരമായ നമസ്കാരവും മറ്റു കര്‍മ്മങ്ങളും നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പിഴയായി നരകത്തില്‍ കഠിന ശിക്ഷയാണ് ലഭിക്കുക എന്ന് മുന്നറിയിപ്പ് നല്‍കുന്നു. പരസ്പരം നിസ്സാരമായ ഉപകാരങ്ങളോ സഹായങ്ങളോ ചെയ്യാത്ത അവര്‍ യഥാര്‍ത്ഥത്തില്‍ ദീനിനെ കളവാക്കുകയാണ് ചെയ്യുന്നത്.