( 108 ) അല്‍ കൗസര്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(108) അല്‍ കൗസര്‍

'നിശ്ചയം, നാം നിനക്ക് ധാരാളം നല്‍കുകതന്നെ ചെയ്തിയിരിക്കുന്നു' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് ഈ സൂറത്തിന് അല്‍ കൗസര്‍-ധാരാളം-എന്ന് പേര് വന്നിട്ടുള്ളത്. പ്രവാചകന്‍ മക്കയില്‍ പരസ്യമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി യപ്പോള്‍ എതിര്‍പ്പ് വര്‍ദ്ധിക്കുകയും പ്രവാചകനും അനുയായികള്‍ക്കും ഊരുവിലക്കും ഒറ്റപ്പെടുത്തലും നേരിടേണ്ടി വരികയും ചെയ്തു. അതേ സമയം തന്നെ പ്രവാചകന്‍റെ ആണ്‍മക്കളുടെ വിയോഗവുമുണ്ടായി. ആ സന്ദര്‍ഭത്തില്‍ അവതരിച്ചിട്ടുള്ളതാണ് മൂന്ന് സൂക്തങ്ങളടങ്ങിയ ഗ്രന്ഥത്തിലെ ഏറ്റവും ചെറിയ ഈ സൂറത്ത്. ഐഹികജീവിതത്തിന്‍റെ പുറം മോടി കണ്ട് കാര്യങ്ങള്‍ വിലയിരുത്തുന്ന കാഫിറുകളുടെ ധാരണകളിലും ആരോപണങ്ങളിലും പ്രവാചകനോ കൂടെയുള്ള വിശ്വാസികളോ മനം മുട്ടേണ്ടതില്ല, അവരോട് നാഥനുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടി പ്രാര്‍ത്ഥന നിലനിര്‍ത്താനും അവന്‍റെ പേരില്‍ മാത്രം ബലിയര്‍പ്പിക്കാനുമാണ് സൂറത്തിലൂടെ കല്‍പിക്കപ്പെടുന്നത്. അദ്ദിക്ര്‍ രൂപപ്പെട്ട ഇന്ന് കാഫിറുകളോട് 'അതുകൊണ്ട്' അധികരിച്ച ജിഹാദ് നടത്താനും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അതിനെ തിരിഞ്ഞും മറിഞ്ഞും നോക്കാതെ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് നിഷ്പക്ഷവാനായ നാഥനെ സഹായിക്കാനുമാണ് അവന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികളോട് ആവശ്യപ്പെടുന്നത്.