( കാഫിറൂന്‍ ) 109 : 1

قُلْ يَا أَيُّهَا الْكَافِرُونَ

നീ പറയുക, ഓ കാഫിറുകളേ,

3: 7-10 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ് യഥാര്‍ത്ഥ കാഫിറുകള്‍. അവര്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരാണ്. അദ്ദിക്റിനെ സത്യാസത്യ വിവേ ചന മാനദണ്ഡമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികളോട് കാഫിറുകള്‍ ആരാണെ ന്ന് തിരിച്ചറിഞ്ഞ് അഭിസംബോധനം ചെയ്യാനാണ് സൂക്തം കല്‍പിക്കുന്നത്. ഫുജ്ജാറുക ളുടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ലും, ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകത്തിലാണെ ന്ന് 82: 14 ലും പറഞ്ഞത് ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. അദ്ദിക്റിനെ തള്ളിപ്പറയുക എന്ന ത് ഭക്ഷണമാക്കിയ അവര്‍ മരണസമയത്ത് അവരുടെ ആത്മാവിനെതിരെ 7: 37 പ്രകാരം നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്.

2: 6 ല്‍ പറഞ്ഞ കപടവിശ്വാസികളായ കാഫിറുകള്‍ വിചാരണയില്ലാതെ നരകത്തി ല്‍ പോകുന്നവരാണെങ്കില്‍ വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്ന കാഫി റുകള്‍ 39: 71 പ്രകാരം നരകത്തിന്‍റെ പാറാവുകാരുടെ ചോദ്യത്തിന് 'ഞങ്ങള്‍ കാഫിറാ യിരുന്നു' എന്ന് സമ്മതിക്കുന്നതാണ്. ഈ രണ്ട് കൂട്ടരില്‍ പെട്ട ഏതൊരുത്തന്‍റെയും മര ണസമയത്ത് 39: 59 പ്രകാരം നാഥന്‍ പറയുന്നതാണ്: അല്ല, നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അതിനെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അ ഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു. ആരാണോ നമ്മുടെ സൂക്തങ്ങളെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തത്, അക്കൂട്ടരാണ് നര കവാസികള്‍; അവര്‍ അതില്‍ നിത്യവാസികളുമാണ് എന്ന് 2: 39; 5: 10, 86; 64: 10 തുടങ്ങി യ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 4: 150-151 ; 9: 73; 48: 6 വിശദീകരണം നോക്കുക.