( 11 ) ഹൂദ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(11) ഹൂദ്

സൂറത്ത് യൂനുസ് അവതരിച്ച അതേ കാലഘട്ടത്തില്‍ മക്കയില്‍ തന്നെയാണ് സൂ റത്ത് ഹൂദും അവതരിച്ചത്. ഒരിക്കല്‍ അബൂബക്കര്‍ പ്രവാചകനോട് ചോദിച്ചു: താങ്കള്‍ വൃദ്ധനായി വരുന്നത് ഞാന്‍ കാണുന്നു, എന്താണ് അതിനുള്ള കാരണം? പ്രവാചകന്‍ മ റുപടി പറഞ്ഞു: ഹൂദും അതിന്‍റെ സഹോദരികളായ അല്‍വാഖിഅഃ, നബഅ്, തക്വീര്‍, അല്‍ഹാഖഃ തുടങ്ങിയവയാണ് എന്നെ വൃദ്ധനാക്കിയത്. അഥവാ ഈ സൂറത്തുകളുടെ ആശയം വിശ്വാസികളെ നരപ്പിച്ചുകളയും വിധമുള്ളതാണ്. സൂക്തം 50 ല്‍, ആദ് ജനത യിലേക്ക് പ്രവാചകന്‍ ഹൂദിനെ നിയോഗിച്ച വിവരം പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് ഹൂദ് എന്ന നാമം വന്നിട്ടുള്ളത്. 

തത്വനിര്‍ഭരവും സ്പഷ്ടവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നിങ്ങള്‍ അല്ലാഹു വിനെ മാത്രം സേവിക്കുന്നവരാവുക വഴി ഇഹപര ജീവിതവിജയം നേടണമെന്ന് ഉണ ര്‍ത്തുന്നു. ആകാശഭൂമികള്‍ സൃഷ്ടിക്കുന്നതിനുമുമ്പ് അല്ലാഹുവിന്‍റെ സിംഹാസനം വെ ള്ളത്തിന്‍ മേല്‍ ആയിരുന്നുവെന്നും മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചത് അല്ലാഹു വിനെ കണ്ടുകൊണ്ട് ചരിക്കുന്നത് ആരാണെന്ന് പരീക്ഷിക്കുന്നതിന് വേണ്ടിയാണ് എ ന്നും പഠിപ്പിക്കുന്നു. ഈ ഗ്രന്ഥത്തിലുള്ളത് പോലെയുള്ള പത്ത് സൂറത്തുകള്‍ കൊണ്ടുവരാന്‍ സൃഷ്ടികളെ വെല്ലുവിളിക്കുന്നു. ഗ്രന്ഥം വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത അക്രമികളുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടെന്നും അവര്‍ പരലോകത്തെ നിഷേധിച്ചവരാണെന്നും പറഞ്ഞിട്ടുണ്ട്. 25-49 സൂക്തങ്ങളില്‍ പ്രവാചകന്‍ നൂഹിനെക്കുറിച്ചും ന ശിപ്പിക്കപ്പെട്ട മകനുള്‍പ്പടെയുള്ള കാഫിറുകളായ ജനതയെക്കുറിച്ചും പരാമര്‍ശിച്ചുകൊ ണ്ട് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ചവര്‍ക്ക് മാത്രമാണ് നല്ല പര്യവസാനമെന്ന് പഠിപ്പിച്ചിട്ടുണ്ട്. 50-60 ല്‍, പ്രവാചകന്‍ ഹൂദ് കാഫിറുകളായ തന്‍റെ ജനതയെ വെല്ലുവിളിച്ചതും അവസാനം കാഫിറുകളായ ആ ജനതയെ നശിപ്പിച്ചതും വിശ്വാസികളെയും മറ്റും ര ക്ഷപ്പെടുത്തിയതും വിവരിക്കുന്നു. 61-68 ല്‍, പ്രവാചകന്‍ സ്വാലിഹിനെയും സമൂദ് ജനതയെയും പരാമര്‍ശിക്കുന്നു. 69-76 ല്‍, പ്രവാചകന്‍ ഇബ്റാഹീമിന്‍റെ അടുത്തുവന്ന അതിഥികളായ മലക്കുകളെക്കുറിച്ച് പരാമര്‍ശിക്കുന്നു. 77-83 ല്‍, പ്രവാചകന്‍ ലൂത്ത്വിന്‍റെ അ ടുക്കലേക്ക് മലക്കുകള്‍ ചെന്നതും ആ ജനത പ്രതികരിച്ചതും അവസാനം ആ ജനത യെ നശിപ്പിച്ചതും വിവരിക്കുന്നു. 84-95 ല്‍ ശുഐബ് നബിയെക്കുറിച്ചും മദ്യന്‍ വാസി കളെക്കുറിച്ചും പരാമര്‍ശിച്ച ശേഷം അവസാനം സമൂദ് ജനതയെപ്പോലെ അവരെയും നശിപ്പിച്ചകാര്യം വിവരിക്കുന്നു. 96-99 ല്‍, ഫിര്‍ഔനിനെക്കുറിച്ചും പ്രവാചകന്‍ മൂസായെക്കുറിച്ചും വിവരിക്കുന്നുണ്ട്.

 114 ല്‍, ഏറ്റവും നല്ലതായ അദ്ദിക്ര്‍ കൊണ്ട് തിന്മകളെ നീക്കികളയുക, അതാണ് അല്ലാഹുവിനെ സ്മരിക്കുന്നവരെ ഓര്‍മിപ്പിക്കാനുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. തിന്മ വിരോധിക്കുന്നവരില്ലാതെ എല്ലാവരും അക്രമികളും ഭ്രാന്തന്‍മാരുമായി മാറുമ്പോഴാണ് ഏ തൊരു നാടിനെയും നശിപ്പിക്കുക എന്നും അത് അവരുടെത്തന്നെ അക്രമം കാരണമാ ണെന്നും പഠിപ്പിക്കുന്നു. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്തവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നവരും നരകത്തില്‍ കുത്തിനിറക്കപ്പെടാന്‍ വിധിക്കപ്പെട്ടവരുമാണെന്നും 118-119 സൂക്തങ്ങളിലൂടെ പഠിപ്പിക്കുന്നു. ആകാശഭൂമികളുടെയും അവക്ക് ഇടയിലുള്ള സ ര്‍വ്വ വസ്തുക്കളുടെയും ഉടമയായ അല്ലാഹുവിലേക്കാണ് എല്ലാകാര്യങ്ങളും മടക്കപ്പെടുന്നത്, അപ്പോള്‍ അവനുവേണ്ടി മാത്രം ജീവിക്കുന്നവരും അവനില്‍ ഭരമേല്‍പിക്കുന്ന വരുമാവുക എന്ന് കല്‍പിച്ചുകൊണ്ട് 123 സൂക്തങ്ങളുള്ള സൂറത്ത് അവസാനിക്കുന്നു.