إِنَّ فِي ذَٰلِكَ لَآيَةً لِمَنْ خَافَ عَذَابَ الْآخِرَةِ ۚ ذَٰلِكَ يَوْمٌ مَجْمُوعٌ لَهُ النَّاسُ وَذَٰلِكَ يَوْمٌ مَشْهُودٌ
നിശ്ചയം പരലോകത്തെ ശിക്ഷ ഭയപ്പെടുന്നവര്ക്കൊക്കെയും അതില്‍ പാഠം തന്നെയുണ്ട്, അവന്റെ മുമ്പില്‍ മുഴുവന്‍ മനുഷ്യരും ഒരുമിച്ചുകൂടുന്ന ഒരു നാ ളാണ് അത്, പരസ്പരം സാക്ഷ്യം വഹിക്കപ്പെടുന്ന ഒരു ദിനവുമാണ് അത്.
17: 13-14 ല്‍, അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ പതിന ഞ്ച് വയസ്സിന് ശേഷമുള്ള ഇഹലോകത്തിലെ ഓരോ നിമിഷവും കൊത്തിവെക്കുന്നുണ്ടെന്നും വിധിദിവസം പ്രകാശിക്കുന്ന തുറന്ന ഒരു പുസ്തകമായി അത് ഊരിയെടു ത്ത് കൊടുത്തുകൊണ്ട് 'ഇന്നേദിനം നിന്റെ ഗ്രന്ഥം നീതന്നെ വായിക്കുക, നിന്റെ വി ചാരണ നടത്താന്‍ നീതന്നെ മതിയായവനാണ്' എന്ന് പറയുകയും ചെയ്യുന്നരംഗം മു ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 24: 24; 36: 65; 41: 19-24; 99: 4 എന്നീ സൂക്തങ്ങളില്‍ അവര വരുടെ തൊലികളും കാഴ്ചകളും കേള്വികളും സാക്ഷ്യം വഹിക്കുന്ന രംഗം വിവരിച്ചിട്ടുണ്ട്.
സാക്ഷിയായ അദ്ദിക്ര്‍ വിശ്വാസികള്‍ക്ക് അനുകൂലമായും ഫുജ്ജാറുകള്‍ക്ക് പ്രതികൂലമായും പരലോകത്തുവെച്ച് സാക്ഷ്യം വഹിക്കുന്നതാണ്. 11: 18 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ഇവിടെ ജീവിക്കുന്ന വിശ്വാസികള്‍ കളവ് പറയുന്ന കപടവിശ്വാസികള്‍ക്ക് എതിരെ 'ഇക്കൂട്ടരാണ് അവരുടെ നാഥന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ച് പറഞ്ഞിരുന്നവരും മനുഷ്യരെ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്ന് തട ഞ്ഞിരുന്നവരും' എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 9: 31 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പരലോകം കൊണ്ട് വിശ്വസിക്കാത്തവരായതിനാല് നരകത്തിന്റെ 7 കവാടങ്ങളിലൊന്നിലേക്ക് തള്ളിവിടപ്പെടുന്നതാണ്. നിശ്ചയം, പ്ര വാചകന്മാരെയും വിശ്വാസികളായവരെയും ഇഹത്തിലും സാക്ഷികള്‍ ഹാജരാക്കപ്പെടു ന്ന നാളിലും നാം സഹായിക്കുകതന്നെ ചെയ്യും എന്ന് 40: 51 ല്‍ പറഞ്ഞിട്ടുണ്ട്. 1: 3; 9: 115; 10: 103 വിശദീകരണം നോക്കുക.