فَأَمَّا الَّذِينَ شَقُوا فَفِي النَّارِ لَهُمْ فِيهَا زَفِيرٌ وَشَهِيقٌ
അപ്പോള്‍ ദൗര്ഭാഗ്യവാന്മാരായവര് നരകത്തിലാണ്, അവര്‍ക്ക് അതില്‍ ചീ റ്റലും മോങ്ങലുമാണുള്ളത്.
അപ്പോള്‍ നീ 'ദിക്റാ' (അദ്ദിക്ര്‍) കൊണ്ട് ഉണര്‍ത്തുക, ആരാണോ അല്ലാഹുവിനെ ഭയപ്പെടുന്നത്, അവര്‍ അതുകൊണ്ട് ഉണരുക തന്നെചെയ്യും, വമ്പിച്ച നരകത്തീയില്‍ വേവിക്കപ്പെടാനുള്ള ഏറ്റവും വലിയ ദൗര്ഭാഗ്യവാന്മാര് അതിനെ വെടി യുകതന്നെ ചെയ്യും, പിന്നെ ആ നരകത്തില്‍ അവര്‍ മരിക്കുകയില്ല, ജീവിക്കുകയുമി ല്ല എന്ന് 87: 9-13 ലും; അപ്പോള്‍ ഞാന്‍ നിങ്ങളെ കത്തിയാളുന്ന നരകം കൊണ്ട് താ ക്കീത് നല്കുന്നു, ദിക്റായെ (അദ്ദിക്റിനെ) തള്ളിപ്പറയുകയും അതില്‍ നിന്ന് പിന്തിരി ഞ്ഞുപോവുകയും ചെയ്ത ദൗര്ഭാഗ്യവാന്മാരല്ലാതെ അതില്‍ വേവിക്കപ്പെടുകയില്ല എന്ന് 92: 14-16 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി സ്വയം അവരവരെ സ്വര്‍ഗത്തിലേക്ക് നയിക്കാത്തവരാണ് ദൗര്ഭാഗ്യവാന്മാര്.
'ശഹീഖ്' എന്ന പദത്തിന് മോങ്ങല് എന്നാണ് അര്‍ത്ഥം കൊടുത്തിട്ടുള്ളത്. ഓ ളിയിടുക, മുരളുക, ചീറ്റുക, അലറുക എന്നെല്ലാം അതിന് ആശയമുണ്ട്. അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് തങ്ങളുടെ നാഥനെ നിഷേധിക്കുന്ന കാഫിറുകള്‍ക്ക് നരകകുണ് ഠത്തിലെ ശിക്ഷയാണുള്ളത്, എത്ര ദുഷിച്ച മടക്കസ്ഥലമാണ് അത് എന്ന് 67: 6 ലും; അ വര് നരകത്തിലേക്ക് എറിയപ്പെടുമ്പോള്‍ അതിലെ മോങ്ങല് അവര്‍ കേള്‍ക്കുന്നതാണ്, അതാകട്ടെ തിളച്ച് മറിഞ്ഞുകൊണ്ടുമിരിക്കും എന്ന് 67: 7 ലും; കോപത്താല്‍ അത് പൊ ട്ടിപ്പിളര്‍ന്ന് തകരുമാറാകും, എല്ലാ ഓരോ സംഘവും അതില്‍ എറിയപ്പെടുമ്പോഴൊക്കെ അതിന്റെ പാറാവുകാര്‍ അവരോട് ചോദിക്കുകതന്നെ ചെയ്യും-'നിങ്ങള്‍ക്ക് മുന്നറിയിപ്പു കാര്‍ വന്നിട്ടുണ്ടായിരുന്നില്ലേ' എന്ന് 67: 8 ലും; അവര്‍ പറയും: അതെ, നിശ്ചയം ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിട്ടുണ്ടായിരുന്നു, അപ്പോള്‍ ഞങ്ങള്‍ അവരെ കളവാക്കി തള്ളിപ്പറ ഞ്ഞു, ഞങ്ങള്‍ പറയുകയും ചെയ്തു: അല്ലാഹു ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല-നിങ്ങ ള്‍ വമ്പിച്ച വഴികേടില്‍ അല്ലാതെയല്ല എന്ന് 67: 9 ലും; അവര്‍ പറയുകയും ചെയ്യും: ഞ ങ്ങള് കേട്ടിരിന്നുവെങ്കില്‍, അല്ലെങ്കില്‍ ചിന്താശക്തി ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില് ഞങ്ങള്‍ ഈ കത്തിയാളുന്ന നരകത്തിന്റെ സഹവാസികളില്‍ പെട്ടുപോകുമായിരുന്നില്ല ല്ലോ എന്ന് 67: 10 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത 7: 40 ല്‍ പറഞ്ഞ ഭ്രാന്തന്മാര് വിധിദിവസം നാഥന്റെ മുമ്പില്‍ എല്ലാം അടിയറവെച്ച് തലകുനിച്ച് നിന്ന് 'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ നരകം ശരിക്കും ക ണ്ടു, അതിലെ രോദനങ്ങള്‍ കേട്ടു, അപ്പോള്‍ ഞങ്ങളെ ഐഹികലോകത്തേക്ക് തിരിച്ചയക്കുകയാണെങ്കില്‍ ഞങ്ങള്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്ത് വന്നുകൊള്ളാം, നിശ്ചയം ഞങ്ങള്‍ക്ക് ദൃഢബോധ്യം വന്നിരിക്കുന്നു' എന്ന് കേഴുന്നരംഗം 32: 12 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉറപ്പുനല്‍കുന്ന അറിവായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ദൃഢബോ ധ്യം വരുത്താത്തവര്‍ കണ്ണിന് ഉറപ്പാകുന്നതുവരെ നരകക്കുണ്ഠം കാണുമെന്ന് 102: 5-7 ല്‍ പറഞ്ഞിട്ടുണ്ട്. 6: 25-28; 89: 23-24 വിശദീകരണം നോക്കുക.