( ഹൂദ് ) 11 : 105

يَوْمَ يَأْتِ لَا تَكَلَّمُ نَفْسٌ إِلَّا بِإِذْنِهِ ۚ فَمِنْهُمْ شَقِيٌّ وَسَعِيدٌ

അത് ആഗതമാകുന്ന ദിനം അല്ലാഹുവിന്‍റെ അനുമതിയോടുകൂടിയല്ലാതെ ആര്‍ക്കും ഒന്നും സംസാരിക്കാന്‍ കഴിയില്ല, അപ്പോള്‍ അവരില്‍ ദൗര്‍ഭാഗ്യ വാന്‍മാരുണ്ട്, സൗഭാഗ്യവാന്‍മാരുമുണ്ട്. 

2: 255; 10: 100 സൂക്തങ്ങളില്‍ പറഞ്ഞ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക് റിനെ സത്യപ്പെടുത്തി ജീവിച്ചവര്‍ക്കല്ലാതെ വിധിദിവസം ഒരു ആത്മാവിനും സംസാരിക്കാന്‍ സാധിക്കുകയില്ല. 78: 38 ല്‍, റൂഹും മലക്കുകളും അണിയണിയായി നില്‍ക്കുന്ന ദിനം, ആര്‍ക്കാണോ നിഷ്പക്ഷവാന്‍ സമ്മതം നല്‍കിയത് അവനും സത്യം പറഞ്ഞിട്ടു ള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. ആരാണോ അദ്ദിക്റി നെ സത്യപ്പെടുത്തുകയും പിന്‍പറ്റുകയും ചെയ്യുന്നത്, അവനെ അത് കാത്തുസൂക്ഷിക്കു്ന്നതാണ്. അവന് വേണ്ടി അദ്ദിക്ര്‍ ശുപാര്‍ശ ചെയ്യുകയും ശുപാര്‍ശ ചെയ്യിപ്പിക്കുകയും ചെയ്യുന്നതുമാണ്. 2: 79; 4: 82; 9: 100 വിശദീകരണം നോക്കുക.