خَالِدِينَ فِيهَا مَا دَامَتِ السَّمَاوَاتُ وَالْأَرْضُ إِلَّا مَا شَاءَ رَبُّكَ ۚ إِنَّ رَبَّكَ فَعَّالٌ لِمَا يُرِيدُ
ആകാശവും ഭൂമിയും ഉള്ളിടത്തോളം കാലം അവര്‍ അതില്‍ ശാശ്വതരായിരി ക്കും-നിന്റെ നാഥന് ഉദ്ദേശിച്ചതൊഴികെ, നിശ്ചയം നിന്റെ നാഥന് തന്നിഷ്ടം പ്രവര്ത്തിക്കുന്നവന് തന്നെയാണ്.
98: 6 ല്‍, നിശ്ചയം, വേദക്കാരില്‍ നിന്നുള്ള കാഫിറുകളായവരും അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും നരകകുണ്ഠത്തിലെ അഗ്നിയിലാണ്- അവര്‍ അതില്‍ നിത്യവാസികളാണ്, അക്കൂട്ടര്‍ തന്നെയാണ് കരയിലെ ഏറ്റവും തിന്മയേ റിയ ജീവികള്‍ എന്നും; 98: 7-8 ല്‍, നിശ്ചയം വിശ്വാസികളായവരും ആ വിശ്വാസം മറ്റു ള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുമുണ്ടല്ലോ, അക്കൂട്ടര്‍ തന്നെയാണ് കരയിലെ ഏറ്റവും ഉത്തമമായ ജീവികള്‍. അവര്‍ക്ക് തങ്ങളുടെ നാഥന്റെ പ ക്കലുള്ള പ്രതിഫലം താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നിത്യാനുഗ്ര ഹങ്ങളടങ്ങിയ സ്വര്‍ഗപ്പൂന്തോപ്പുകളാണ്, അവര്‍ അതില്‍ എന്നെന്നും നിത്യവാസികളാ ണ്, അല്ലാഹു അവരെത്തൊട്ടും അവര്‍ അവനെത്തൊട്ടും തൃപ്തിപ്പെട്ടിരിക്കുന്നു, അതുതന്നെയാണ് തന്റെ നാഥനെ ഭയപ്പെടുന്നവനുള്ളത് എന്നും പറഞ്ഞിട്ടുണ്ട്. സ്വര്‍ഗവാസികളെക്കുറിച്ച് അവര്‍ അതില്‍ എന്നെന്നും ശാശ്വതരായിരിക്കും എന്നാണ് പറഞ്ഞതെങ്കില്‍ നരകവാസികളെക്കുറിച്ച് അവര്‍ നരകത്തില്‍ എന്നെന്നും ശാശ്വതരായിരിക്കും എന്ന് പറഞ്ഞിട്ടില്ല. അതായത് വിചാരണക്ക് ശേഷം നരകക്കുണ്ഠത്തില്‍ പ്രവേശിച്ചവരെ സ്വര്‍ഗത്തിലുള്ള അവരുടെ ബന്ധുക്കളാല്‍ ശുപാര്‍ശ ചെയ്യപ്പെട്ട് അവരുടെ ശിക്ഷാകാലാവധിക്ക് ശേഷം സ്വര്ഗത്തിലാക്കുന്നതാണ്. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ ഏറ്റവും നല്ല നിലക്ക് സത്യപ്പെടുത്തി ഇവിടെ ജീവിച്ചവര്‍ക്ക് ഏറ്റവും നല്ലതും അതില്‍ വര്‍ധനവുമുണ്ട് എന്ന് 50: 35 ല്‍ പറഞ്ഞതിന്റെ വിവക്ഷ, സ്വര്‍ഗവാസികള്‍ക്ക്-അദ്ദിക്റി നെ സത്യപ്പെടുത്തി ജീവിച്ചവര്‍-വിചാരണക്കുശേഷം നരകത്തിലായ അനുയായികളെ അവരുടെ ശിക്ഷാകാലാവധിക്കുശേഷം ശുപാര്‍ശ ചെയ്ത് സ്വര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും എന്നാണ്. അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ശുപാര് ശ സാധിക്കുകയില്ല. നരകവാസികളുടെ ഹൃദയങ്ങളില്‍ നിന്ന് സംഭ്രമം നീക്കിക്കഴിഞ്ഞാ ല്‍, ശുപാര്‍ശക്ക് അധികാരമുള്ള സ്വര്‍ഗവാസികളോട് അവര്‍ ചോദിക്കുന്നതാണ്: "നിങ്ങളുടെ നാഥന് എന്താണ് പറഞ്ഞത്?" അപ്പോള്‍ വിശ്വാസികള്‍ മറുപടി പറയും: "സത്യം" എന്ന് 34: 23 ല്‍ പറഞ്ഞിട്ടുണ്ട്. 10: 33 ല്‍ വിവരിച്ച പ്രകാരം മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ വിചാരണ കൂടാതെ നരകത്തിന്റെ അടിത്തട്ടില്‍ പ്രവേശിക്കുന്നവരും അവര്‍ അതില്‍ എന്നെന്നും ശാശ്വതരുമായിരിക്കും. അവര്‍ക്ക് അതില്‍ നിന്ന് ഒരിക്കലും പുറത്ത് വരാന്‍ സാധ്യമല്ല. 3: 185; 9: 80-82; 11: 17-18 വിശദീകരണം നോക്കുക.