وَأَمَّا الَّذِينَ سُعِدُوا فَفِي الْجَنَّةِ خَالِدِينَ فِيهَا مَا دَامَتِ السَّمَاوَاتُ وَالْأَرْضُ إِلَّا مَا شَاءَ رَبُّكَ ۖ عَطَاءً غَيْرَ مَجْذُوذٍ
അപ്പോള്‍ സൗഭാഗ്യവാന്‍മാരായവരോ, അവര്‍ സ്വര്‍ഗത്തിലാകുന്നു, ആകാ ശഭൂമികള്‍ ഉള്ളിടത്തോളം കാലം അവര്‍ അതില്‍ ശാശ്വതരായിരിക്കും-നി ന്‍റെ നാഥന്‍ ഉദ്ദേശിച്ചതൊഴികെ, അവര്‍ക്ക് പ്രസരിപ്പ് നഷ്ടപ്പെടാത്ത അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കും.
78: 31-36 ല്‍, വിജയം വരിക്കുന്ന സൂക്ഷ്മാലുക്കള്‍ക്ക് പൂന്തോപ്പുകളും മുന്തിരി ത്തോപ്പുകളും സമപ്രായമൊത്ത ഇണകളും നിറച്ച കോപ്പകളുമുണ്ട്, അവിടെ അവര്‍ അര്‍ത്ഥശൂന്യമായ വാക്കുകളോ പൊളിവചനങ്ങളോ കേള്‍ക്കുകയില്ല, ഇതെല്ലാം നിന്‍റെ നാഥനില്‍ നിന്നുള്ള കണക്കില്ലാത്ത അനുഗ്രഹങ്ങളാണ് എന്ന് പറഞ്ഞിട്ടുണ്ട്.
വിധിദിവസം മനുഷ്യരെ മൂന്ന് വിഭാഗങ്ങളായി വേര്‍തിരിക്കുന്നതാണ്. (1) വലതുപക്ഷക്കാര്‍:-തങ്ങളുടെ കര്‍മരേഖ വലതുകൈയില്‍ നല്‍കപ്പെടുകയും വിചാരണക്ക് ശേഷം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവര്‍. ഇക്കൂട്ടര്‍ ആദ്യകാലക്കാരില്‍ നിന്നും (ആദം മുതല്‍ പ്രവാചകന്‍ മുഹമ്മദ് വരെയുള്ളവര്‍) ഒരു വിഭാഗവും, അവസാനകാലക്കാരില്‍ നിന്ന് (പ്രവാചകന്‍ മുഹമ്മദിന്‍റെ കാലഘട്ടം മുതല്‍ അന്ത്യനാള്‍ വരെയുള്ളവര്‍) ഒരു വിഭാഗവുമാണെന്ന് 56: 38-40 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ഏതൊരാളും 2: 62 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി പ്രപഞ്ചനാഥനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടുമുള്ള വിശ്വാസം രൂപപ്പെടുത്തുകയും നാഥന്‍റെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഗുണപ്രദമായ രീതിയില്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയുമാണെങ്കില്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടാവുന്നതാണ്. എന്നല്ലാതെ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ കണ്ടുവരുന്നതുപോലെ മതപരിവര്‍ത്തനമോ അതോടനുബന്ധിച്ചുള്ള ആചാര അനുഷ്ഠാനങ്ങളോ പാലിക്കേണ്ടതില്ല. എന്നാല്‍ ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഏതൊരാള്‍ക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ 39: 33 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തുകയും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായും 5: 48 ല്‍ വിവരിച്ച പ്രകാ രം എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായും ഉപയോഗപ്പെടുത്തി വിശ്വാസിയാവുക തന്നെ വേണം. (2). ഇടതുപക്ഷക്കാര്‍:- ഇടതുകൈയില്‍ കര്‍മ്മരേഖ ലഭിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും. 313 പ്രവാചകന്മാരുടെയും ജനതയില്‍ നിന്നുള്ള കപടവിശ്വാസികളും അവരുടെ അനുയായികളുമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക. 4: 145 ല്‍ വിവരിച്ചതു പോലെ അവരിലുള്ള കപടവിശ്വാസികള്‍ വി ചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകാനുള്ള കാഫിറുകളാണെങ്കില്‍ അവരുടെ അനുയായികള്‍ 39: 71 ല്‍ വിവരിച്ചതുപോലെ വിചാരണക്കുശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടാനുള്ള കാഫിറുകളാണ്. ഇന്ന് മനുഷ്യരില്‍ നിന്ന് പ്രവാചകന്‍റെ ജനതയായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക. (3). മുന്‍കടക്കുന്നവര്‍:-(വിചാരണയില്ലാ തെ സ്വര്‍ഗത്തില്‍ പ്രവേ ശിക്കുന്നവര്‍). അവര്‍ സ്വര്‍ഗത്തില്‍ സര്‍വശക്തനായ നാഥന്‍റെ ചുറ്റും സ്വിദ്ഖ് (സത്യം) ആകുന്ന ഇരിപ്പിടത്തില്‍ ഇരിപ്പുറപ്പിക്കുമെന്ന് 54: 54-55 ല്‍ പറഞ്ഞിട്ടുണ്ട്. ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മൊത്തം മനുഷ്യരില്‍ നിന്ന് എഴുപതിനായിരം പേരാണ് ഈ വിഭാഗത്തില്‍ പെടുക എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അവരില്‍ അധികപേരും ആദ്യകാലക്കാരില്‍ നിന്നുള്ളവരും കുറച്ചുപേര്‍ അവസാനകാലക്കാരില്‍ നിന്നുള്ളവരുമാണെന്ന് 56: 10-14 ല്‍ പറഞ്ഞിട്ടുണ്ട്. വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരില്‍ പ്രവാചകന്‍ മുഹമ്മദിന്‍റെ ജനതയില്‍നിന്ന് രണ്ട് പേര്‍ മാത്രമാണുള്ളത്. ഒന്ന് പ്രവാചകന്‍റെ കാലത്ത് തന്നെയുള്ള പ്രവാചകന്‍റെ അനുയായികളില്‍ പെട്ട ഉക്കാശ യും മറ്റൊന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക് റിന്‍റെ രചയിതാവായ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയുമാണ് അവസാനകാലക്കാരി ല്‍ നിന്നുള്ള ഈ വിഭാഗത്തില്‍ പെട്ടവര്‍. അവസാനകാലക്കാരില്‍ നിന്നുള്ള ഈ വിഭാഗത്തിലുള്ള ബാക്കിയുള്ളവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ ആത്മാവുകൊണ്ട് ആത്മാവിന്‍റെ ഉടമയായ നാഥനെ സ്മരിച്ചുകൊണ്ട് നിലകൊള്ളുന്നവരായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ നിന്നുള്ളവരാണ്.
വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്നവര്‍ക്ക് ലഭിക്കാനുള്ള അനു ഗ്രഹങ്ങള്‍ 56: 15-26 ലും; വിചാരണക്കുശേഷം സ്വര്‍ഗത്തിലേക്ക് പോകുന്ന വലതുപക്ഷക്കാര്‍ക്ക് ലഭിക്കാനുള്ള അനുഗ്രഹങ്ങള്‍ 56: 28-38 ലും വിശദീകരിച്ചിട്ടുണ്ട്. 3: 62; 3: 107; 9: 71-72 വിശദീകരണം നോക്കുക.