( ഹൂദ് ) 11 : 109

فَلَا تَكُ فِي مِرْيَةٍ مِمَّا يَعْبُدُ هَٰؤُلَاءِ ۚ مَا يَعْبُدُونَ إِلَّا كَمَا يَعْبُدُ آبَاؤُهُمْ مِنْ قَبْلُ ۚ وَإِنَّا لَمُوَفُّوهُمْ نَصِيبَهُمْ غَيْرَ مَنْقُوصٍ

അപ്പോള്‍ ഇക്കൂട്ടര്‍ സേവിച്ചുകൊണ്ടിരിക്കുന്നവയെക്കുറിച്ച് നീ ഒട്ടും സംശയമുള്ളവനാകേണ്ടതില്ല, മുമ്പ് അവരുടെ പിതാക്കന്‍മാര്‍ സേവിച്ചുകൊണ്ടി രുന്നത് പോലെയല്ലാതെ അവരും സേവിച്ചുകൊണ്ടിരിക്കുന്നില്ല, നിശ്ചയം അവരുടെ വിഹിതം ഒരു കുറവും വരുത്താതെ നാം അവര്‍ക്ക് പൂര്‍ത്തീകരി ച്ച് കൊടുക്കുകതന്നെ ചെയ്യും.

ബുദ്ധിശക്തി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ 2: 152; 3: 190-191 സൂക്തങ്ങളി ല്‍ വിവരിച്ച പ്രകാരം അവരുടെ നിര്‍ത്തങ്ങളിലും ഇരുത്തങ്ങളിലും കിടത്തങ്ങളിലും നാഥനെ സ്മരിച്ച് നിലകൊള്ളുന്നവരാണ്. അത്തരം വിശ്വാസി 32: 4 ല്‍ പറഞ്ഞ പ്രകാരം മനുഷ്യര്‍ക്ക് അല്ലാഹുവിനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെ ഇല്ല എന്ന് മനുഷ്യരെ ഉണര്‍ത്തുന്നതിന് വേണ്ടി യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതാണ്. 21: 24 ല്‍ വിവരിച്ച പ്രകാരം തെളിവും സത്യവുമായ അദ്ദിക്ര്‍ കൊണ്ട് 313 പ്രവാചകന്മാരെയും നിയോഗിച്ചിട്ടുള്ളത് അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല എന്നും അത് കൊണ്ട് നിങ്ങള്‍ അവനെ മാത്രം സേവിക്കുക എന്നും മനുഷ്യരെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ത്രി കാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുന്നതിനാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പിശാചിനെയാണ് സേവിക്കുന്നത്. അവര്‍ 114: 1-4 ല്‍ 'അല്ലാഹു മനുഷ്യരുടെ നാഥനാണെന്നും രാജാവാണെന്നും ഇലാഹാണെന്നും' വായിക്കുന്നവരാണെങ്കി ലും പ്രായോഗിക ജീവിതത്തില്‍ അവര്‍ അത് അംഗീകരിക്കുന്നില്ല. സര്‍വസ്വം നാഥന് സ മര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താ ദായകവുമാണ് എന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആത്മാവില്ലാത്ത കെട്ട ജനതയും അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ളുമായ കാഫിറുകള്‍ അര്‍ഹതയില്ലാതെ അവകാശപ്പെടുന്നതും അഭിമാനിക്കുന്നതും അവരാണ് മുസ്ലിംകളും സ്വര്‍ഗത്തിലേക്കുള്ളവരും എന്നും, ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരാണ് കാഫിറുകളും നരകത്തിലേക്കുള്ളവരും എന്നുമാണ്. അവര്‍ അവരുടെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തതുകാരണം 7: 37 ല്‍ പറഞ്ഞ പ്രകാരം അവരുടെ മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകളായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്തവരും കാഴ്ചയുണ്ടായിട്ടും അദ്ദി ക്ര്‍ വായിക്കാന്‍ തയ്യാറാകാത്തവരുമാണ് നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുകള്‍ എന്ന് 18: 100-101 ല്‍ പറഞ്ഞിട്ടുണ്ട്. 2: 18; 8: 22 സൂക്തങ്ങള്‍ പ്രകാരം അദ്ദിക്റിന്‍റെ കാര്യത്തില്‍ അന്ധരും ബധിരരും ഊമരുമായ ഭ്രാന്തന്മാരാണ് നാഥന്‍റെയടുത്ത് 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ജീവികള്‍. 25: 33-34 ല്‍ പറഞ്ഞ പ്രകാരം അവര്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വ ഴിപിഴച്ചവരാണ്. 1: 4; 7: 27; 10: 104-106 വിശദീകരണം നോക്കുക.