وَإِنَّ كُلًّا لَمَّا لَيُوَفِّيَنَّهُمْ رَبُّكَ أَعْمَالَهُمْ ۚ إِنَّهُ بِمَا يَعْمَلُونَ خَبِيرٌ
നിശ്ചയം നിന്റെ നാഥന്, അവരുടെ എല്ലാ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും പ രിപൂര്‍ണ്ണമായ പ്രതിഫലം നല്കപ്പെടുമ്പോള്-നിശ്ചയം അവന് അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം വലയം ചെയ്തവനാണ്.
ത്രികാലജ്ഞാനിയായ നാഥന് എല്ലാ ഓരോരുത്തരുടെയും കര്‍മ്മരേഖ അവരവ രുടെ പിരടിയില്‍ ബന്ധിച്ചിട്ടുണ്ടെന്നും വിധിദിവസം അത് ഒരു തുറന്ന പുസ്തകമായി ഊരിയെടുത്ത് നല്കി ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് ഓരോരുത്തരുടെ യും വിചാരണ നടത്തുക എന്നും, അപ്പോള്‍ ഗ്രന്ഥം ലഭിച്ചിട്ട് നാലാം ഘട്ടമായ ഐ ഹിക ലോകത്ത് ഈ ബോധമില്ലാതെ ജീവിച്ച ഭ്രാന്തന്മാര് തങ്ങളുടെ കര്മ്മരേഖയിലു ള്ളതില്‍ കുണ്ഠിതപ്പെടുമെന്നും 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 21-30 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ച് കള്ളം കെട്ടിച്ചമച്ച് പറയുന്നവര്‍ ആരോ, അവര്‍ വിജയം വരിക്കുകയില്ല. അവര്‍ ഐഹികവിഭവങ്ങള്‍ ആസ്വദിക്കട്ടെ, പിന്നെ നമ്മിലേക്കാണ് അവരുടെയെല്ലാം മടക്കം, പിന്നെ കാഫിറുകളാ യിരുന്നതിന് നാം അവരെ അതികഠിനമായ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യും എന്ന് 10: 69-70 ല്‍ പറഞ്ഞിട്ടുണ്ട്. 2: 281; 5: 105; 9: 82 വിശദീകരണം നോക്കുക.