( ഹൂദ് ) 11 : 110

وَلَقَدْ آتَيْنَا مُوسَى الْكِتَابَ فَاخْتُلِفَ فِيهِ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَبِّكَ لَقُضِيَ بَيْنَهُمْ ۚ وَإِنَّهُمْ لَفِي شَكٍّ مِنْهُ مُرِيبٍ

നിശ്ചയം നാം മൂസാക്ക് വേദം നല്‍കിയിട്ടുണ്ടായിരുന്നു, അപ്പോള്‍ അതില്‍ ഭിന്നത ഉടലെടുക്കപ്പെട്ടു, നിന്‍റെ നാഥനില്‍ നിന്നുള്ള വചനം മുന്‍കടന്നിട്ടു ണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ വിധി കല്‍പിക്കപ്പെടുകതന്നെ ചെ യ്യുമായിരുന്നു, നിശ്ചയം അവര്‍ അതിന്‍റെ കാര്യത്തില്‍ തീരാത്ത സംശയത്തി ല്‍ തന്നെയാണുള്ളത്.

11: 62 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഉറപ്പ് ന ല്‍കുന്ന സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്നത് കാരണം തീരാത്ത സംശയത്തില്‍ കഴിയുന്നവരാണ്. 32: 23-24 ല്‍, നിശ്ചയം മൂസാക്ക് നാം ഗ്രന്ഥം നല്‍കിയിട്ടു ണ്ട്, അപ്പോള്‍ അതുപോലുള്ള ഒന്ന് നിനക്ക് വന്നുകിട്ടുന്നതില്‍ നീ സംശയിക്കേണ്ട തില്ല, അതിനെ നാം ഇസ്റാഈല്‍ സന്തതികള്‍ക്ക് സന്‍മാര്‍ഗമാക്കി വെച്ചിട്ടുമുണ്ട്. അവര്‍ ക്ഷമാലുക്കളും നമ്മുടെ സൂക്തങ്ങളില്‍ ദൃഢബോധ്യമുള്ളവരുമായിരുന്നപ്പോ ള്‍ നമ്മുടെ കല്‍പനയാല്‍ അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്ന നേതാക്കളെ അവരില്‍ നിന്ന് നിയോഗിച്ചിട്ടുമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. 'നിന്‍റെ നാഥനില്‍ നിന്നുള്ള വ ചനം മുന്‍കടന്നിട്ടുണ്ടായിരുന്നില്ലെങ്കില്‍' എന്നുപറഞ്ഞത് 10: 104 ല്‍ പറഞ്ഞ അവധി നിശ്ചയിച്ചിട്ടുള്ള വിധിദിവസത്തെക്കുറിച്ചാണ്. അതിനാല്‍ ഇത്രയും നേര്‍ക്കുനേരെയു ള്ളതും വ്യക്തവുമായ കാര്യങ്ങള്‍ ഗ്രന്ഥത്തിലൂടെ വെളിവാക്കിക്കൊടുത്തിട്ടും ഈ ജ നങ്ങള്‍ വിശ്വസിക്കുന്നില്ലല്ലോ എന്ന് കരുതി വിഷമിക്കുകയോ അസ്വസ്ഥനാവുകയോ വേണ്ടതില്ലെന്ന് പ്രവാചകനേയും അന്ത്യനാള്‍ വരെയുള്ള വിശ്വാസികളേയും ഉണര്‍ത്തുകയാണ്. ജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അപ്പപ്പോള്‍ തന്നെ അവരെ പിടികൂ ടുകയായിരുന്നുവെങ്കില്‍ ഭൂമിയുടെ ഉപരിതലത്തില്‍ ഒരു ജീവജാലത്തെയും ജീവിക്കാന്‍ വിടുമായിരുന്നില്ല, എന്നാല്‍ നിശ്ചയിച്ച അവധിവരെ അവരെ പിന്തിപ്പിക്കുകയാണ്; അങ്ങനെ അവരുടെ അവധി എത്തിക്കഴിഞ്ഞാല്‍-നിശ്ചയം അല്ലാഹു അവന്‍റെ അടിമ കളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാണ് എന്ന് 35: 45 ല്‍ പറഞ്ഞിട്ടുണ്ട്. സ ത്യമായ അദ്ദിക്ര്‍ നിന്‍റെ നാഥനില്‍ നിന്നുള്ളതാണ്, അത് ലഭിച്ചശേഷം നീ ഒരു കാര്യ ത്തിലും സംശയമുള്ളവനാകരുത് എന്നാണ് 2: 147; 3: 60; 11: 17 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ ആരാണോ അദ്ദിക്റിന്‍റെ കാര്യത്തില്‍ സംശയം വെച്ചുപുല ര്‍ത്തുന്നത്, അവര്‍ ഭിന്നിപ്പിലും ജീവിതം നഷ്ടപ്പെട്ടവരുമാണ്. 42: 14 അവസാനിക്കുന്നത് 'നിശ്ചയം അവര്‍ക്ക് ശേഷം ഗ്രന്ഥം അനന്തരാവകാശമായി നല്‍കപ്പെട്ടവര്‍ ആ രോ, അവര്‍ അതിന്‍റെ കാര്യത്തില്‍ തീരാത്ത സംശയത്തില്‍ തന്നെയാണുള്ളത്' എന്ന് പറഞ്ഞുകൊണ്ടാണ്. 2: 213; 4: 163; 11: 27 വിശദീകരണം നോക്കുക.