فَاسْتَقِمْ كَمَا أُمِرْتَ وَمَنْ تَابَ مَعَكَ وَلَا تَطْغَوْا ۚ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ
അപ്പോള്‍ നീ കല്‍പിക്കപ്പെട്ടതുപോലെ നേരായ മാര്‍ഗത്തില്‍ ഉറച്ചുനില്‍ ക്കുക, നിന്നോടൊപ്പം അല്ലാഹുവിലേക്ക് മടങ്ങിയവരും; നിങ്ങള്‍ പരിധി ലംഘിക്കുന്നവരാവുകയുമരുത്, നിശ്ചയം അവന്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്.
11: 17 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം ലഭിക്കുന്നതിനുമുമ്പ് പ്രവാചകന്‍ സ്വര്‍ഗത്തി ല്‍ നിന്നും പഠിപ്പിക്കപ്പെട്ട അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ വ്യക്തമായ തെളിവിലാണ് നിലകൊണ്ടിരുന്നത്. പ്രവാചകന് അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് പിതാക്കന്മാരാല്‍ മു ന്നറിയിപ്പ് നല്‍കപ്പെടാത്ത ഒരു ജനതയെ മുന്നറിയിപ്പ് നല്‍കാനാണ് എന്ന് 36: 6 ല്‍ പറ ഞ്ഞിട്ടുണ്ട്. 2: 168-169 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ ക്കുശേഷം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിക്കൊണ്ട് പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരായി മാറി.
3: 101 ല്‍, നിങ്ങളില്‍ അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ വിശദീകരിക്കപ്പെട്ടുകൊണ്ടിരിക്കെ നിങ്ങള്‍ എങ്ങനെയാണ് കാഫിറുകളാവുക?-നിങ്ങളില്‍ അവന്‍റെ പ്രവാചകനുമുണ്ട്; ആ രാണോ അല്ലാഹുവിനെ മുറുകെപ്പിടിച്ചത്, അപ്പോള്‍ നിശ്ചയം അവന്‍ നേരെച്ചൊവ്വെയു ളള മാര്‍ഗത്തിലേക്ക് നയിക്കപ്പെട്ടവനായിക്കഴിഞ്ഞു എന്നും; 5: 48 ല്‍, നാം നിന്നിലേക്ക് ഈ ഗ്രന്ഥം ലക്ഷ്യത്തോടെ അവതരിപ്പിച്ച് തന്നിരിക്കുന്നു, അത് ഗ്രന്ഥത്തില്‍ നിന്ന് അ തിന്‍റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നതും അതിന്‍റെ മേല്‍ കാത്തുസൂക്ഷിക്കുന്ന തുമാണ്, അപ്പോള്‍ നീ അവര്‍ക്കിടയില്‍ അല്ലാഹു ഇറക്കിയതുകൊണ്ട് വിധികല്‍പ്പിക്കു ക, നിനക്ക് സത്യത്തില്‍ നിന്നുള്ളത് വന്നുകിട്ടിക്കഴിഞ്ഞിരിക്കെ നീ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റുകയുമരുത്, നാം നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ കര്‍മ്മമാര്‍ഗവും ലക്ഷ്യമാര്‍ഗവും നിശ്ചയിച്ചിട്ടുണ്ട്, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ എല്ലാം ഒറ്റ സമുദായമാക്കുമായിരുന്നു, എന്നാല്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് നിങ്ങളെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്, അപ്പോള്‍ നിങ്ങള്‍ നന്മകളിലേക്ക് മുന്‍കടക്കുന്നവരാവുക, നിങ്ങളെല്ലാവരുടെയും മടക്കം അല്ലാഹുവിലേക്ക് തന്നെയാണ്, അപ്പോള്‍ ഏതൊന്നി ന്‍റെ കാര്യത്തിലാണോ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്നത്, അതിനെക്കുറിച്ച് അവന്‍ നി ങ്ങള്‍ക്ക് വിവരം പറഞ്ഞുതരുന്നതുമാണ് എന്നും പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് വിശ്വാസിക്ക് അവന്‍റെ കഴിഞ്ഞുപോയ ഹീന മായ ചിന്തകളും പ്രവൃത്തികളുമെല്ലാം നന്മകളായി പരിവര്‍ത്തിപ്പിച്ച് വിധിദിവസം ത്രാ സില്‍ തൂക്കം ലഭിക്കത്തക്കവിധം മാറ്റിമറിക്കാവുന്നതാണ്. വിശ്വാസികളുടെ സംഘമി ല്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 62; 10: 60-61; 39: 53-55 വിശദീകരണം നോക്കുക.