( ഹൂദ് ) 11 : 113

وَلَا تَرْكَنُوا إِلَى الَّذِينَ ظَلَمُوا فَتَمَسَّكُمُ النَّارُ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ أَوْلِيَاءَ ثُمَّ لَا تُنْصَرُونَ

അക്രമികളായവരിലേക്ക് നിങ്ങള്‍ ചാഞ്ഞുപോവുകയുമരുത്, അപ്പോള്‍ നര കം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്, അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്ന് ആരും തന്നെയില്ല, പിന്നെ നിങ്ങള്‍ സഹായിക്കപ്പെടു ന്നതുമല്ല. 

എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠ ത്തെത്തൊട്ടും കാത്തു സൂക്ഷിക്കുന്ന പരിചയും മുഹൈമിനും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോ ഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുമ്പോഴാണ് അക്രമികളായിത്തീരുന്നത്. ക പടവിശ്വാസികളായ അക്രമികളെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കു ചേര്‍ക്കുന്ന അവിവേകികളെയും ശിക്ഷിക്കാന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 72-73 ലും 48: 6 ലും പറഞ്ഞിട്ടുണ്ട്. 8: 22; 98: 6 എന്നീ സൂ ക്തങ്ങളിലൂടെ ദുഷ്ടജീവികളെന്ന് വിശേഷിപ്പിക്കപ്പെട്ട ഇത്തരം അക്രമികളോട് അ ദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികള്‍ മാനസികമായി യാതൊരു അടുപ്പവും പുലര്‍ത്തുക യില്ല. 7: 40-41; 9: 23-24; 58: 22 വിശദീകരണം നോക്കുക.