( ഹൂദ് ) 11 : 114

وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ

പകലിന്‍റെ രണ്ടറ്റങ്ങളിലും രാവ് അല്‍പം ചെല്ലുമ്പോഴും നമസ്കാരം മുറ പ്രകാരം അനുഷ്ടിക്കുകയും ചെയ്യുക, നിശ്ചയം നന്മകള്‍ തിന്മകളെ നീക്കിക്കളയുന്നതാണ്, അതാണ് അല്ലാഹുവിനെ ഹൃദയംകൊണ്ട് ഓര്‍മിക്കുന്ന വരെ ഉണര്‍ത്താനുള്ളത്.

പകലിന്‍റെ രണ്ടറ്റങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് പ്രഭാത നമസ്കാരത്തിനുള്ള (സു ബ്ഹി) സമയവും പ്രദോഷ നമസ്കാരത്തിനുള്ള (മഗ്രിബ്) സമയവുമാണ്. രാവ് അ ല്‍പം ചെല്ലുമ്പോള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് രാത്രി നമസ്കാരത്തിനുള്ള (ഇ ശാഅ്) സമയവുമാണ്. പ്രവാചകന്‍റെ സ്വര്‍ഗ്ഗാരോഹണ യാത്രക്ക് (ഇസ്റാഅ് വല്‍ മി അ്റാജ്)മുമ്പ് അവതരിച്ചിട്ടുള്ള സൂക്തമാണിത്. മൂസവീ ശരീഅത്തിലുണ്ടായിരുന്നതുപോലെ മൂന്ന് സമയങ്ങളിലുള്ള നമസ്കാരമാണ് അന്ന് പ്രവാചകനോടും കല്‍പ്പിച്ചിരുന്നത്. സ്വര്‍ഗ്ഗാരോഹണ(മിഅ്റാജ്)വേളയില്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചാണ് അഞ്ച് നേ രത്തെ നമസ്കാരം കല്‍പിക്കപ്പെട്ടത്. പ്രവാചകന് സൂക്തങ്ങള്‍ അധികവും ലഭിച്ചിരുന്നത് നമസ്കാരവേളയിലാണ്. 20: 14 ല്‍ നീ ദിക്രീ നിലനിര്‍ത്തുന്നതിനുവേണ്ടി നമസ് കാരം നിലനിര്‍ത്തുക എന്ന് കല്‍പിച്ചിട്ടുണ്ട്. 17: 78 ല്‍, സൂര്യന്‍ തെറ്റിയത് മുതല്‍ രാത്രി മൂടുന്നതുവരെ നമസ്കരിക്കുക, പ്രഭാതത്തിലെ വായനയും നിലനിര്‍ത്തുക, നിശ്ചയം പ്രഭാതത്തിലെ വായന സാക്ഷ്യം വഹിക്കപ്പെടുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. സൂര്യന്‍ തെറ്റിയതുമുതല്‍ എന്നുപറഞ്ഞാല്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റിയത് മുതലു ള്ള ളുഹ്ര്‍, അസ്വര്‍, മഗ്രിബ്, ഇശാഅ് എന്നീ നാലുനേരത്തെ നമസ്കാരങ്ങളാണ്. പ്രഭാതത്തിലുള്ള വായന കൊണ്ടുദ്ദേശിക്കുന്നത് സുബ്ഹി നമസ്കാരമാണ്. 30: 17-18 ല്‍, അപ്പോള്‍ അല്ലാഹുവിനെ പ്രദോഷത്തിലും പ്രഭാതത്തിലും പരിശുദ്ധപ്പെടുത്തി വാഴ്ത്തുക, അവനുതന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സ്തുതി-ഇശാഅ് സമയങ്ങളിലും ളുഹ്ര്‍ സമയങ്ങളിലും എന്നുപറഞ്ഞിട്ടുണ്ട്. അവനെ പരിശുദ്ധപ്പെടു ത്തി വാഴ്ത്തുക എന്ന് പറഞ്ഞതിന്‍റെ വിവക്ഷ നമസ്കരിക്കുക എന്നാണ്. പ്രദോഷങ്ങളിലുള്ള നമസ്കാരം മഗ്രിബും പ്രഭാതങ്ങളിലുള്ള നമസ്കാരം സുബ്ഹിയുമാണ്. ആകാശങ്ങളിലും ഭൂമിയിലും അവനാണ് സ്തുതി എന്നുപറഞ്ഞാല്‍ ആകാശങ്ങളിലും ഭൂമിയിലുമുള്ളവയെല്ലാം സ്തുതിക്കുന്നത് അവനെയാണ് എന്നും, അപ്പോള്‍ നിങ്ങളും അവനെ സ്തുതിക്കുക എന്ന് പറഞ്ഞാല്‍ നമസ്കാരം നിര്‍വ്വഹിക്കുക എന്നുമാണ്. 'അശിയ്യത്തന്‍' എന്നുപറഞ്ഞതില്‍ രാത്രിയുടെ ഒരുഭാഗമായ ഇശാഅ് സമയത്തെ നമസ്കാരവും പകലിന്‍റെ മൂന്നാം യാമമായ അസ്വര്‍ നമസ്കാരവും ഉള്‍പ്പെടുന്നുണ്ട്. 79: 46 ല്‍, വിധിദിവസം നടപ്പില്‍ വരുമ്പോള്‍ 'അവര്‍ പകലിന്‍റെ ഒരു ളുഹാസമയത്തോ അല്ലെങ്കില്‍ മൂന്നാം യാമത്തിലോ (അസ്വര്‍ സമയത്തോ) അല്ലെങ്കില്‍ രാത്രിയില്‍ നി ന്നുള്ള ഇശാഅ് സമയത്തോ മാത്രമല്ലാതെ ഇഹത്തില്‍ ജീവിച്ചിട്ടേയില്ല' എന്ന് അവര്‍ക്ക് തോന്നുമെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് 30: 17-18 സൂക്തങ്ങളില്‍ അഞ്ചുനേരത്തെ നമസ്കാരവും പേരെടുത്ത് പറഞ്ഞിട്ടുണ്ട്.

20: 130 ല്‍, അവര്‍ പറയുന്നതിനെത്തൊട്ട് നീ ക്ഷമിക്കുകയും നിന്‍റെ നാഥനെ സൂര്യന്‍ ഉദിക്കുന്നതിന് മുമ്പും അതിന്‍റെ അസ്തമയത്തിന് മുമ്പും രാത്രിയുടെ യാമ ങ്ങളിലും സ്തുതിക്കുന്നതോടൊപ്പം വാഴ്ത്തുകയും ചെയ്യുക, പകലിന്‍റെ അറ്റങ്ങളിലും അവനെ വാഴ്ത്തുക-നീ തൃപ്തിപ്പെട്ടവനാവുന്നതിനുവേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. സൂ ര്യന്‍ ഉദിക്കുന്നതിന് മുമ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സുബ്ഹി നമസ്കാരവും അസ്തമിക്കുന്നതിനുമുമ്പ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് അസ്വര്‍ നമസ്കാരവുമാണ്. രാത്രിയുടെ യാമങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് മഗ്രിബും ഇശാഉമാണ്. പകലിന്‍റെ ര ണ്ടറ്റങ്ങള്‍ എന്ന് പറയാതെ അറ്റങ്ങള്‍ എന്ന് പറഞ്ഞതുകൊണ്ട് പ്രഭാത നമസ്കാര വും ളുഹ്റും മഗ്രിബും ഉള്‍പ്പെടുന്നതാണ്. 

17: 44 ല്‍, ഏഴ് ആകാശങ്ങളിലും ഭൂമിയിലും അവയ്ക്കിടയിലുമുള്ള സര്‍വ്വവസ് തുക്കളും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തി വാഴ്ത്തുന്നുണ്ടെന്നും ഒരു വസ്തുവും തന്നെ അവനെ സ്തുതിക്കുന്നതോടൊപ്പം വാഴ്ത്താതിരിക്കുന്നില്ലെന്നും എന്നാല്‍ നിങ്ങള്‍ക്ക് അവയുടെ കീര്‍ത്തനം ഗ്രഹിക്കാന്‍ സാധിക്കുന്നില്ല എന്നും പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ ജീവജാലത്തിനും അതിന്‍റെ നമസ്കാരരീതിയും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തി വാഴ്ത്തേണ്ട രീതിയും പഠിപ്പിച്ചിട്ടുണ്ടെന്ന് 24: 41 ലും പറഞ്ഞിട്ടുണ്ട്. 

നിശ്ചയം നന്മകള്‍ തിന്മകളെ നീക്കിക്കളയുന്നതാണ് എന്ന് പറഞ്ഞതിനാല്‍, ഏ റ്റവും നല്ലതുകൊണ്ട്-അദ്ദിക്ര്‍ കൊണ്ട്- മിഥ്യകളെയെല്ലാം ദൂരീകരിക്കേണ്ടതാണ്. മി ഥ്യ കൊണ്ടുദ്ദേശിക്കുന്നത് ത്വാഗൂത്തിന്‍റെ മാര്‍ഗങ്ങളായ കാക്കകാരണവന്‍മാരുടെ ച ര്യ, കര്‍മ്മശാസ്ത്രം, മദ്ഹബുകള്‍, സംഘടനകള്‍ മുതലായ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതിന്‍റെ മാര്‍ഗങ്ങളാണ്. സര്‍വ്വപ്രധാനം അദ്ദിക്റിന് നല്‍ക ണമെന്ന് 7: 170; 29: 45; 35: 29; 38: 8 എന്നീ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 41: 34 ല്‍, നന്മയും തിന്മയും സമമാവുകയില്ല, നീ ഏറ്റവും നല്ലതായ അദ്ദിക്ര്‍ കൊണ്ട് തിന്മയെ തടയുക, അപ്പോള്‍ ആര്‍ക്കും നിനക്കുമിടയിലാണോ ശത്രുതയുള്ളത്, അവന്‍ ആത്മ മിത്രമായി വരുന്നതാണെന്നും പറഞ്ഞിട്ടുണ്ട്. ദിക്റാ (ഉണര്‍ത്തല്‍) എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. ദിക്റാ കൊണ്ട് ഉണര്‍ത്തല്‍ വിശ്വാസികള്‍ക്ക് ഉപകാരപ്രദമാകുമെന്ന് 51: 55 ലും, ദിക്റായെ വെടിഞ്ഞ ഏറ്റവും വലിയ ഹതഭാഗ്യന്‍ വമ്പിച്ച തീയില്‍ വേവിക്കപ്പെടുമെന്ന് 87: 9-12 ലും പറഞ്ഞിട്ടുണ്ട്. 

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ കൂട്ടം ചേര്‍ന്നുകൊണ്ടുള്ള അഞ്ച് സമയത്തെ നമസ്കാരമോ ജുമുഅഃ നമസ്കാരമോ ഇല്ല. മറിച്ച് ഇന്ന് ഒറ്റപ്പെട്ട വിശ്വാസി പിന്‍പറ്റേണ്ടത് പ്രവാചകന്‍ മക്കയില്‍ നിര്‍വഹിച്ചിരുന്ന നമസ്കാര രീതിയാണ്. ആ രീതി 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. അഥവാ പ്രഭാത പ്രദോഷങ്ങളില്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കണ്ണുകൊണ്ട് കണ്ട് ഹൃദയത്തിലേക്ക് ആവാഹിപ്പിക്കുകയാണ് വേണ്ടത്. കാഴ്ചയില്ലാത്തവരും വായിക്കാന്‍ അറിയാത്തവരും ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ ഹൃദയം പങ്കെടുത്തുകൊണ്ട് കേള്‍ക്കുകയും ആത്മാവുകൊണ്ട് പ്രതികരിക്കുകയും ചെയ്യുക. ശേഷം നാഥനെ വാഴ്ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും അവനോട് പ്രാര്‍ത്ഥിച്ചുകൊണ്ടും ദൈര്‍ഘ്യമായി തിലാവത്തിന്‍റെ ഒറ്റ സാഷ്ടാംഗ പ്രണാമം നിര്‍വഹിക്കുക. 43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്ത ഒരാളും വിശ്വാസിയാവുകയോ സര്‍വസ്വം നാഥന് സമര്‍പ്പിച്ച അവസ്ഥയില്‍ (മുസ്ലിമായിക്കൊണ്ട്) മരിക്കുകയോ ഇല്ല എന്ന് 3: 102 ല്‍ വിശദീകരിച്ചിട്ടുണ്ട്. അര്‍ഹതയില്ലാതെ ഞങ്ങള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്ന അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം ആത്മാവിനെതിരെ അവര്‍ കാഫിറുക ള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചാണ് മരണപ്പെടുക എന്ന് 7: 37 ല്‍ വിവരി ച്ചിട്ടുണ്ട്. 4: 118 ന്‍റെ വിശദീകരണത്തില്‍ പറഞ്ഞ പ്രകാരം ആയിരത്തില്‍ ഒന്നുമാത്രമേ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുകയുള്ളൂ, ഗ്രന്ഥം കിട്ടിയവരില്‍ നിന്നുള്ള ബാക്കി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതും നരകത്തിലേക്കുള്ളവരാണെന്ന തിരുത്തപ്പെടാത്ത വിധി പ്രപഞ്ചനാഥനില്‍ നിന്ന് ഉണ്ടായിട്ടുള്ളതിനാല്‍ ഇന്ന് ഒറ്റപ്പെട്ട വിശ്വാസി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ജാതി-മത-ദേശ-ഭാഷ-വര്‍ണ-ലിംഗ ഭേദമന്യെ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് മനുഷ്യരുടെ ഐക്യം നിലനിര്‍ത്താനും ശാന്തിയും സമാധാനവും നടപ്പില്‍ വരുത്താനുമാണ് ശ്രമിക്കുക. മനുഷ്യരില്‍ ഒരാള്‍ക്കും ഏത് നാട്ടില്‍ ഏത് വംശത്തില്‍ ഏത് കാലഘട്ടത്തില്‍ ഏത് ലിംഗത്തില്‍ ഏത് വര്‍ണത്തില്‍ ഏത് മാതാപിതാക്കളില്‍ ഏത് മക്കളായി ജനിക്കണമെന്നോ എത്ര കാലം ഇവി ടെ ജീവിക്കണമെന്നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ല എന്ന് മനസിലാക്കുകയാണ് പരമപ്രധാനം. ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യരുടെ ബാധ്യതയാണ് 11: 59 ല്‍ വിശദീകരിച്ച പ്രകാരം ജൈവകൃഷി ചെയ്യുക, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക തുടങ്ങി പ്രപഞ്ചനാഥന്‍റെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഗുണപ്രദമായ രീതിയിലുള്ള പ്ര വര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍. 

9: 73 ന്‍റെ കല്‍പന അനുസരിച്ച് വിശ്വാസി ഗ്രന്ഥം മൂടിവെക്കുന്ന കുഫ്ഫാറുക ളോടും ഗ്രന്ഥം വളച്ചൊടിച്ച് കുഫ്റ് വ്യവസ്ഥ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തെമ്മാടിക ളായ കപടവിശ്വാസികളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തേണ്ടതുമാണ്. 

ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, 2: 256 ല്‍ പറഞ്ഞ പൊട്ടിപ്പോകാത്ത പാശവും 5: 48 ല്‍ പറഞ്ഞ എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കു ണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളുകയാണെങ്കില്‍ അവന്‍ 59: 23 ല്‍ പറഞ്ഞ മുഹൈമിനായ നാഥനെ മുറുകെപ്പിടിക്കുന്നവനും നേരെച്ചൊവ്വെയുള്ള പാതയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യപ്പട്ടവനുമാണ് എന്ന് 3: 101 ല്‍ വിവരിച്ചിട്ടുണ്ട്. 2: 2-5, 62; 6: 89-90; 8: 62 വിശദീകരണം നോക്കുക.