وَاصْبِرْ فَإِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ
നീ ക്ഷമ കൈകൊള്ളുകയും ചെയ്യുക, അപ്പോള്‍ നിശ്ചയം അല്ലാഹു അവനെ കണ്ടുകൊണ്ട് ചരിക്കുന്നവരുടെ പ്രതിഫലം ഒട്ടും പാഴാക്കിക്കളയുകയില്ല തന്നെ.
എല്ലാ ഓരോരുത്തരും 4-ാം ഘട്ടമായ ഐഹികലോക ജീവിതത്തെക്കുറിച്ച് വിധിദിവസം ചോദ്യം ചെയ്യപ്പെടുന്നതാണ്. നാഥനെ കണ്ടെത്തുക, വിശ്വാസിയാണെന്ന് ഉറപ്പുവരുത്തുക, 4-ാം ഘട്ടമായ ഐഹിക ജീവിതത്തില്‍ സ്വര്‍ഗം പണിത് പണിത സ്വര്‍ഗം 7-ാം ഘട്ടത്തില്‍ അനന്തരമെടുക്കുക എന്ന ജീവിതലക്ഷ്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ളവനാണ് വിശ്വാസി. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍. 10: 26; 13: 18; 92: 6, 9 തുടങ്ങി 26 സൂ ക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ഹുസ്ന എന്ന ഗ്രന്ഥമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതി നെ സത്യപ്പെടുത്തി ജീവിക്കാത്ത ഏതൊരു ഫുജ്ജാറിന്‍റെയും മരണസമയത്ത് നാഥന്‍ അവനോട് "നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു" എന്ന് പറയുമെന്ന് 39: 58-59 ല്‍ പറഞ്ഞിട്ടുണ്ട്. 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ കപടവിശ്വാസികളും അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായി ക്കുന്ന ഫുജ്ജാറുകള്‍ക്കെതിരെ 9: 30 ല്‍ വിവരിച്ച പ്രകാരം അവര്‍ വായിച്ച, കേട്ട, തൊട്ട സൂക്തങ്ങള്‍ വാദിക്കുന്നതും സാക്ഷ്യം വഹിക്കുന്നതും അവരെ നരകത്തിലേക്ക് തള്ളിവിടുന്നതുമാണ്. 2: 153; 9: 100; 31: 22 വിശദീകരണം നോക്കുക.