إِلَّا مَنْ رَحِمَ رَبُّكَ ۚ وَلِذَٰلِكَ خَلَقَهُمْ ۗ وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ
-നിന്റെ നാഥന്റെ കാരുണ്യം ലഭിച്ചവരൊഴികെ, അതിനുവേണ്ടിത്തന്നെയാണ് അവരെ സൃഷ്ടിച്ചിട്ടുള്ളത്, നിശ്ചയം ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നു മുള്ളവരെ മുഴുവനും കൊണ്ട് നാം നരകക്കുണ്ഠം കുത്തിനിറക്കുകതന്നെ ചെ യ്യുമെന്ന നിന്റെ നാഥന്റെ വചനം പൂര്ത്തിയായിക്കഴിഞ്ഞിരിക്കുന്നു.
കാരുണ്യമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ ആരാണോ അതിനെ മുറുകെപ്പിടി ച്ചത്, അവന് നേരെച്ചൊവ്വെയുള്ള പാതയിലായി എന്ന് 2: 256; 3: 101; 4: 175; 5: 48 എന്നീ സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 6: 115 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്നും തന്റെ വിധി സ്വര്‍ഗത്തിലുള്ള ഇല്ലിയീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. 6: 116 ല്‍ വിവരിച്ച പ്രകാ രം വിശ്വാസി മാലിന്യമായ കപടവിശ്വാസികളെയും അവരുടെ അനുയായികളായ മുശ് രിക്കുകളെയും ഒരു കാര്യത്തിലും അനുസരിക്കുകയില്ല. മുഴുവന്‍ ജിന്നുകളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും നരകക്കുണ്ഠം കുത്തിനിറക്കുകതന്നെ ചെയ്യും എന്ന നാഥന്റെ വി ധി വന്നിട്ടുള്ളതിനാല്‍ നിഷ്പക്ഷവാനായ നാഥനോ പ്രവാചകന്മാര്ക്കോ നബിമാര്‍ക്കോ ആര്‍ക്കും തന്നെ ഒരാളുടെയും വിധി മാറ്റിമറിക്കാന്‍ സാധിക്കുകയില്ല. കാരണം സ്വര്‍ഗത്തി ല്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ 55: 1-4 ല്‍ വിവരിച്ച പ്രകാരം കാരുണ്യമായ അദ്ദിക്ര്‍ എല്ലാ ഓരോ ആത്മാവിനും പഠിപ്പിച്ചിട്ടുണ്ട്. 91: 7-10 ല്‍, ആത്മാവിനേയും അതിനെ സംവിധാ നിച്ച രീതിയും തന്നെയാണ് സത്യം. അങ്ങനെ അതിന് അതിന്റെ തെമ്മാടിത്തവും അ തിന്റെ സൂക്ഷ്മതയും നല്കുകയുമുണ്ടായി. നിശ്ചയം, അതിനെ ശുദ്ധീകരിച്ചവന് വിജ യം വരിച്ചു. നിശ്ചയം അതിനെ ദുഷിപ്പിച്ചവന്‍ പരാജയപ്പെടുകയും ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. 76: 3 ല്‍, നിശ്ചയം നാം അവന് രണ്ടാല്‍ ഒരു മാര്‍ഗം-ഒന്നുകില്‍ നന്ദി പ്രകടി പ്പിക്കുന്നവന്, അല്ലെങ്കില്‍ നന്ദികെട്ടവന്‍-തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്കി എന്ന് പറഞ്ഞിട്ടുണ്ട്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ സത്യമായ അദ്ദി ക്ര് കൊണ്ട് തന്റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂ ക്ഷിക്കുന്നത്, അവര്‍ മാത്രമാണ് സര്‍വസ്വം നാഥന് സമര്‍പ്പിച്ച് മരിക്കുക എന്ന് 3: 102 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്ഗവും കാരുണ്യവും ശുഭവാര്‍ത്താ ദായകവുമായി ഉപയോഗപ്പെടുത്തുന്നവരാണ് യഥാര്‍ത്ഥ മു സ്ലിംകള് എന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് അര്‍ഹതയില്ലാതെ മുസ്ലിംക ളാണെന്ന് വാദിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 4: 150-151 ല്‍ പറ ഞ്ഞ യഥാര്‍ത്ഥ കാഫിറുകളായിരുന്നതിനാല് 9: 31; 15: 44; 16: 89 സൂക്തങ്ങളില്‍ വിവരി ച്ച പ്രകാരം നരകക്കുണ്ഠത്തിന്റെ 7 വാതിലുകളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാ ണ്. 2: 62; 4: 118; 17: 13-14 വി ശദീകരണം നോക്കുക.