وَكُلًّا نَقُصُّ عَلَيْكَ مِنْ أَنْبَاءِ الرُّسُلِ مَا نُثَبِّتُ بِهِ فُؤَادَكَ ۚ وَجَاءَكَ فِي هَٰذِهِ الْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ
എല്ലാ ഓരോ പ്രവാചകന്മാരുടെയും സംഭവചരിത്രങ്ങള്‍ നാം നിന്റെ മേല്‍ വിവരിച്ചുതരുന്നത് അതുകൊണ്ട് നിന്റെ മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തുന്നതിനാണ്, ഈ സത്യം നിനക്ക് വന്നുകിട്ടുകയും ചെയ്തു, വിശ്വാസികള്‍ക്ക് അത് സദുപദേശവും അനുസ്മരണവുണ്.
313 പ്രവാചകന്മാര്ക്കും ഒറ്റ ഗ്രന്ഥമായ, സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണ് നല്‍കിയത് എന്ന് 11: 14 ല്‍ വിവരിച്ചിട്ടുണ്ട്. 25: 32 ല്‍, എന്തുകൊണ്ടാണ് 'ഈ ഗ്രന്ഥം പ്രവാചകന് ഒരുമിച്ച് ഇറക്കപ്പെടാത്തത്' എന്ന കാഫിറുകളുടെ ചോദ്യത്തിന് മറുപടിയായി അല്ലാഹു പറയുന്നു: നിന്റെ മനസ്സിനെ അതുകൊണ്ട് ഉറപ്പിച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണത്, അതിനെ നാം നിനക്ക് ക്രമപ്പെടുത്തി നല്കുന്നതുമാണ് എ ന്നും; 25: 33 ല്‍, അവര്‍ നിന്റെയടുത്തേക്ക് ഒരു ചോദ്യവും കൊണ്ടുവരുന്നില്ല, അതിന്റെ യഥാര്‍ത്ഥ ഉത്തരവും ഇനി അന്ത്യനാള്‍ വരെയുള്ള ജനത അതുപോലുള്ള ചോദ്യങ്ങ ള്‍ ചോദിക്കേണ്ടതില്ലാത്ത വിധത്തിലുള്ള ഏറ്റവും നല്ല വ്യാഖ്യാനവും നാം നിനക്ക് കൊണ്ടുവന്നിട്ടല്ലാതെ എന്ന് പറഞ്ഞിട്ടുണ്ട്. ആരാണോ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തി ന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായത്, അവര്‍ തങ്ങളുടെ മുഖങ്ങളില്‍ ബധിരരും ഊമരും അന്ധരുമായി നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള, ഏറ്റവും വഴിപിഴച്ചവരാ ണ് എന്ന് 2: 18; 15: 44; 17: 97-98; 25: 34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആത്മാവിന്റെ ഹൃ ദയമായ മനസ്സിനെ ഉറപ്പിച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ് പ്രവാചകന്മാരുടെ സംഭ വചരിത്രങ്ങള് വിവരിച്ചിട്ടുള്ള ഗ്രന്ഥം നല്‍കിയിട്ടുള്ളത് എന്നര്‍ത്ഥം. അപ്പോള്‍ സത്യവും സദുപദേശവും അനുസ്മരണവുമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാള്‍ക്കും പ്രവാചകന് മാരെക്കൊണ്ടുള്ള വിശ്വാസം രൂപപ്പെടുത്താനോ വിശ്വാസിയാകാനോ സാധ്യമല്ല.
73: 4 ല്‍, നീ ഗ്രന്ഥത്തെ ക്രമപ്പെടുത്തേണ്ടവിധം ക്രമപ്പെടുത്തുകയും ചെയ്യുക എ ന്ന് പറഞ്ഞിട്ടുണ്ട്. അതായത് നിന്റെ സ്വഭാവവും നടത്തവും ഇരുത്തവും കിടത്തവും വീടും പരിസരവുമെല്ലാം അഥവാ ജീവിതം മുഴുവനും ആവര്‍ത്തിച്ച് വായിക്കപ്പെടേ ണ്ട ഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് ക്രമപ്പെടുത്തുക എന്നാണ്. പ്രവാചകനോടുള്ള ഈ കല്പന അനുസരിച്ച് വിശ്വാസികള്‍ അവരുടെ ജീവിതം മുഴുവന്‍ അദ്ദിക്ര്‍ ഉപയോഗപ്പെ ടുത്തി ചിട്ടപ്പെടുത്തേണ്ടതാണ്. പ്രവാചകന്റെ കാര്യത്തില്‍ അത് അല്ലാഹുതന്നെ ചിട്ട പ്പെടുത്തിക്കൊടുക്കുമെന്നാണ് 25: 32 ല്‍ പറഞ്ഞതിന്റെ വിവക്ഷ. 3: 138; 6: 89-90; 10: 108 -109; 6: 125 വിശദീകരണം നോക്കുക.