وَانْتَظِرُوا إِنَّا مُنْتَظِرُونَ
നിങ്ങള്‍ കാത്തിരിക്കുകയും ചെയ്യുവിന്‍, നിശ്ചയം ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു.
32: 29 ല്‍, വിശ്വാസികള്‍ക്ക് വിജയം ലഭിക്കുന്ന ദിനം കാഫിറുകള്‍ക്ക് അവരുടെ വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല എന്ന് പറയാന്‍ പറഞ്ഞശേഷം; 32: 30 ല്‍, അപ്പോള്‍ നീ അവരെ അവഗണിക്കുക, നീ കാത്തിരിക്കുകയും ചെയ്യുക, നിശ്ചയം അവരും കാത്തിരിക്കുന്നവരാണ് എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിക ളാകാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോട്, 'നിങ്ങള്‍ നിങ്ങളുടെ സ്ഥാ നത്ത് പ്രവര്‍ത്തിക്കുക, നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ സ്ഥാനത്തും പ്രവര്‍ത്തിക്കാം' എന്ന് പറയാനാണ് കല്‍പ്പിക്കുന്നത്. ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്ക് നാഥനെക്കുറിച്ച് ഏറ്റവും ദുഷിച്ച ധാരണയാണുള്ളത്. അ തിനാല്‍ 9: 67-68 ല്‍ വിവരിച്ച പ്രകാരം 'നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതരീതിയും എനി ക്ക് യഥാര്‍ത്ഥ ജീവിതരീതിയും' എന്ന് പ്രഖ്യാപിക്കാനാണ് ഒറ്റപ്പെട്ട വിശ്വാസി കല്‍പി ക്കപ്പെട്ടിട്ടുള്ളത്.
അധികം താമസിയാതെ ഇജാസില്‍ അവസാനത്തെ ഖലീഫ മഹ്ദി പ്രത്യക്ഷപ്പെടുന്നതോടെ കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിനുവേണ്ടി മൊത്തം മനുഷ്യരില്‍ നിന്നുള്ള വിശ്വാസികള്‍ ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നതും, 9: 28 ല്‍ മാലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളെ ഇജാസില്‍ നിന്ന് പുറത്താക്കുന്നതും മറ്റ് പ്രദേശങ്ങളിലുള്ള അത്തരം മാലിന്യങ്ങള്‍ക്ക് ഇജാസിലേ ക്ക് തുടര്‍ന്ന് പ്രവേശനം വിലക്കപ്പെടുന്നതുമാണ്. ഈസാ രണ്ടാമത് വന്ന് മസീഹുദ്ദ ജ്ജാലിനെ വധിക്കുന്നതോടുകൂടി പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനതവി
ഭാഗങ്ങളാല്‍ ഈ ദുഷിച്ച ജനത വധിക്കപ്പെട്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളു ടെ കല്‍പന നടപ്പിലാക്കപ്പെടുന്നതാണ്. ശേഷം ഈസാ മക്ക ആസ്ഥാനമാക്കി 7 വര്‍ഷം ലോകം ഭരിക്കുന്നതും അക്കാലത്ത് 5: 97; 7: 127 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഏ തൊരാള്‍ക്കും മക്കയിലേക്ക് പ്രവേശനം ലഭിക്കുന്നതും മനുഷ്യര്‍ ഭൂമിയില്‍ മലക്കുകളു ടെ ജീവിതം നയിക്കുന്നതുമാണ്. 10: 41-44, 47; 11: 35, 93 വിശദീകരണം നോക്കുക.