( ഹൂദ് ) 11 : 24

مَثَلُ الْفَرِيقَيْنِ كَالْأَعْمَىٰ وَالْأَصَمِّ وَالْبَصِيرِ وَالسَّمِيعِ ۚ هَلْ يَسْتَوِيَانِ مَثَلًا ۚ أَفَلَا تَذَكَّرُونَ

രണ്ട് വിഭാഗങ്ങളുടെ ഉപമ, അന്ധരും ബധിരരുമായവര്‍, കാഴ്ചയും കേള്‍ വിയുമുള്ളവര്‍, രണ്ട് വിഭാഗങ്ങളുടെയും ഉപമ സമമാകുമോ? അപ്പോള്‍ നി ങ്ങള്‍ ഹൃദയം കൊണ്ട് ഓര്‍മിക്കുന്നില്ലെയോ?

6: 104 ല്‍ വിവരിച്ച പ്രകാരം ആയിരത്തില്‍ ഒന്നായ വിശ്വാസി ആത്മാവിന്‍റെ ഭക്ഷണ വും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്നവനാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 8: 22, 55 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമാണ്. 32: 18 ല്‍, അപ്പോള്‍ വിശ്വാസിയായ ഒരാള്‍ കപടവിശ്വാസിയായ ഒരാളെപ്പോലെയാകുമോ? അവര്‍ രണ്ടുപേരും സമമാവുകയില്ല എന്ന് അല്ലാഹുതന്നെ പറഞ്ഞിട്ടുണ്ട്. 38: 28 ല്‍, അതോ വിശ്വാസികളാവുക യും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക യും ചെയ്യുന്നവരെ നാം ഭൂമിയില്‍ നാശമുണ്ടാക്കുന്നവരെപ്പോലെ ആക്കുമോ; അതല്ല, സൂക്ഷ്മാലുക്കളെ നാം ഫുജ്ജാറുകളെപ്പോലെ ആക്കുമോ എന്നും; 40: 58 ല്‍, അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല, വിശ്വാസികളാവുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു കൊണ്ടിരിക്കുന്നവരും തിന്മ ചെയ്യുന്നവരെപ്പോലെ ആവുകയില്ല, അല്‍പം പേര്‍ മാത്രമല്ലാ തെ മറ്റുള്ളവരെ ഹൃദയം കൊണ്ട് ഓര്‍മ്മിപ്പിക്കുന്നവരാവുകയില്ല എന്നും പറഞ്ഞിട്ടുണ്ട്.

ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ 17: 36; 36: 65; 41: 19-24; 99: 4-5 സൂക്തങ്ങളില്‍ പ റഞ്ഞ പ്രകാരം അവരുടെ കേള്‍വി, കാഴ്ച, വായ, കൈകള്‍, കാലുകള്‍, തൊലികള്‍ തു ടങ്ങി ഭൂമിതന്നെയും അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുമെന്ന ബോധമില്ലാതെയാണ് ഇവിടെ ജീവിക്കുന്നത്. 10: 42-43 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെ പരിഗണിക്കാത്ത ക പടവിശ്വാസികളെയും അവരുടെ പ്രജ്ഞയറ്റ അനുയായികളെയും അദ്ദിക്ര്‍ കൊണ്ട് ഉ ണര്‍ത്താന്‍ സാധിക്കുകയില്ല. 32: 22 ല്‍, തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടിട്ട് പിന്നെ അവയെ അവഗണിക്കുന്നവനെക്കാള്‍ വലി യ അക്രമി ആരാണുള്ളത്? നിശ്ചയം, ഇത്തരം ഭ്രാന്തന്മാരോട് നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. 25: 73 ല്‍, നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ തങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മിപ്പിക്കപ്പെടുമ്പോള്‍ അതുകൊള്ളെ ബധിരരും അന്ധരുമായി വീഴുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. 6: 36; 8: 2-4; 9: 95, 124-125 വിശദീകരണം നോക്കുക.