നിശ്ചയം വിശ്വാസികളായവരും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവരും തങ്ങളുടെ നാഥനിലേക്ക് മനസ്സാ-വാചാ-കര്‍മണാ സമര്‍പ്പിച്ചവരായി ജീവിക്കുന്നവരുമുണ്ടല്ലോ, അക്കൂട്ടരാണ് സ്വര്‍ഗവാസികള്‍, അവരതില്‍ നിത്യവാസികളുമാണ്.
നിങ്ങളുടെ ഇലാഹ് ഏക ഇലാഹാണ്, അപ്പോള്‍ നിങ്ങള്‍ അവന് സര്‍വസ്വം സമര്‍പ്പിച്ച് ജീവിക്കുക, മനസ്സാ വാചാ കര്‍മണാ സര്‍വസ്വം അവന് സമര്‍പ്പിച്ച് ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക എന്ന് 22: 34 ല്‍ പറഞ്ഞിട്ടുണ്ട്. 10: 100 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയുമാണ് സ്വീകരിക്കേണ്ടത്. 3: 136; 9: 71-72; 76: 18, 21-22 വിശദീകരണം നോക്കുക.