( ഹൂദ് ) 11 : 31

وَلَا أَقُولُ لَكُمْ عِنْدِي خَزَائِنُ اللَّهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ إِنِّي مَلَكٌ وَلَا أَقُولُ لِلَّذِينَ تَزْدَرِي أَعْيُنُكُمْ لَنْ يُؤْتِيَهُمُ اللَّهُ خَيْرًا ۖ اللَّهُ أَعْلَمُ بِمَا فِي أَنْفُسِهِمْ ۖ إِنِّي إِذًا لَمِنَ الظَّالِمِينَ

അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലാണെന്ന് ഞാന്‍ നിങ്ങളോട് പ റയുന്നുമില്ല, ഞാന്‍ അദൃശ്യകാര്യങ്ങള്‍ അറിയുമെന്നും നിശ്ചയം ഞാന്‍ ഒ രു മലക്കാണെന്നും നിങ്ങളോട് പറയുന്നില്ല, നിങ്ങളുടെ കണ്ണുകളില്‍ നിസ്സാര രായി കാണുന്നവര്‍ ആരാണോ, അവര്‍ക്ക് അല്ലാഹു യാതൊരു നന്മയും നല്‍ കുകയില്ല എന്നും ഞാന്‍ പറയുന്നില്ല, അവരുടെ ആത്മാവിന്‍റെ അവസ്ഥ ഏ റ്റവും അറിയുന്നവന്‍ അല്ലാഹു തന്നെയാണ്, അങ്ങനെയെങ്ങാനും ഞാന്‍ പറയുകയാണെങ്കില്‍ നിശ്ചയം ഞാന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാ യിരിക്കും.

6: 52 ല്‍, കപടവിശ്വാസികളായ നേതാക്കള്‍ക്കുവേണ്ടി ബലഹീനരായ വിശ്വാസിക ളെ ആട്ടിയകറ്റാന്‍ പാടില്ല എന്ന് പ്രവാചകനോടും വിശ്വാസിയോടും കല്‍പിച്ചിട്ടുണ്ട്. 18: 28 ല്‍, തങ്ങളുടെ നാഥന്‍റെ മുഖം പ്രതീക്ഷിച്ചുകൊണ്ട് പ്രഭാതത്തിലും പ്രദോഷത്തിലും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം നീ ക്ഷമയോടെ വര്‍ത്തിക്കേണ്ടതുമാകുന്നു, ഭൗതിക ജീവിതത്തിലെ അലങ്കാരങ്ങള്‍ ആഗ്രഹിച്ചുകൊണ്ട് അവരെത്തൊട്ട് നിന്‍റെ ക ണ്ണുകളെ നീ തിരിച്ചുകളയുകയുമരുത്, നമ്മുടെ സ്മരണയുണര്‍ത്തുന്ന അദ്ദിക്റിനെത്തൊട്ട് തന്‍റെ ഹൃദയം പ്രജ്ഞയറ്റവനെയും തന്‍റെ ദേഹേച്ഛ പിന്‍പറ്റിയവനെയും നീ ഒരിക്കലും അനുസരിക്കുകയുമരുത്-അവന്‍റെ കാര്യം പരിധിലംഘിച്ചതായിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 17: 13-14 ല്‍ പറഞ്ഞ എല്ലാ ഓരോ മനുഷ്യനും തന്‍റെ പിരടിയില്‍ വഹിക്കുന്ന കര്‍മരേഖ വിധിദിവസം തുറന്ന പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് ഓരോരുത്തര്‍ക്കും നല്‍കി വായിപ്പിച്ചാണ് ഓരോരുത്തരുടെയും വിചാരണ നടത്തുക. 41: 33 ല്‍, ആരാണ് ഏറ്റവും നല്ല വാക്ക് പറയുന്നവന്‍, അല്ലാഹുവിലേക്ക് വിളിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും നിശ്ചയം ഞാന്‍ അല്ലാഹുവിന് സര്‍വ്വസ്വം സമര്‍പ്പിച്ചവരില്‍ പെട്ടവ നാണെന്ന് പറയുകയും ചെയ്യുന്നവനെക്കാള്‍ എന്ന് പറഞ്ഞിട്ടുണ്ട്. 9: 34 ല്‍ വിവരിച്ച പ്ര കാരം പ്രവാചകനോ വിശ്വാസിയോ കപടവിശ്വാസികളെയും കാഫിറുകളായ അവരുടെ അനുയായികളെയും അനുസരിക്കാന്‍ പാടില്ല. 6: 50; 9: 55, 61; 10: 40-41, 106 വിശദീകരണം നോ ക്കുക.