( ഹൂദ് ) 11 : 30
وَيَا قَوْمِ مَنْ يَنْصُرُنِي مِنَ اللَّهِ إِنْ طَرَدْتُهُمْ ۚ أَفَلَا تَذَكَّرُونَ
ഓ എന്റെ ജനമേ! ഞാന് അവരെ ആട്ടിയകറ്റുകയാണെങ്കില് അല്ലാഹുവില് നിന്ന് എന്നെ സഹായിക്കാന് ആരാണുണ്ടാവുക-അപ്പോള് നിങ്ങള് ഹൃദ യം കൊണ്ട് ഓര്മിക്കുന്നില്ലെയോ?
അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് അദ്ദിക്ര് കേള്ക്കുകയും അത് ലോകര് ക്ക് എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വിശ്വാസികളെ നാഥന്റെ സംസാരം വിശദീ കരിക്കുന്ന സദസ്സില് നിന്ന് ആട്ടിയകറ്റുകയോ അവരെ ഇകഴ്ത്തിപ്പറയുകയോ ചെയ്യുന്ന ത് ഒരു വിശ്വാസിക്കും യോജിച്ചതല്ലതന്നെ. 9: 67-68 ല് വിവരിച്ച പ്രകാരം തിന്മ കല്പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്ന തെമ്മാടികളായ കപടവിശ്വാസികളും കുഫ് ഫാറുകളുമാണ് അദ്ദിക്റില് നിന്ന് ജനങ്ങളെ തടയുക. 2: 152; 10: 93; 48: 29; 80: 1-7 വിശദീകരണം നോക്കുക.